അധ്യാപക ഒഴിവ്: കൊട്ടാരക്കര∙ ഗവ.ടൗൺ യുപിഎസിൽ യുപിഎസ്ടി, യുപി പാർട്ട് ടൈം അറബിക് താൽക്കാലിക അധ്യാപക ഒഴിവിലേക്ക് അഭിമുഖം 31ന് രാവിലെ 11ന് നടക്കും.
ഗവി, പാഞ്ചാലിമേട് ഉല്ലാസ യാത്ര
കൊട്ടാരക്കര∙ കെഎസ്ആർടിസി ഡിപ്പോയിൽ നിന്നും 31 ന് ഗവി പാഞ്ചാലിമേട് ഉല്ലാസ യാത്ര . രാവിലെ 5.30 ന് പുറപ്പെട്ട് രാത്രി 9.30 ന് തിരികെയെത്തും. എൻട്രി ഫീസും ബോട്ടിങ്ങും ഉച്ചഭക്ഷണവും ഉൾപ്പെടെ 1550 രൂപയാണ് നിരക്ക് . ബുക്കിങ്ങിന്: 9567124271, 9447281459.
കെ ടെറ്റ് സർട്ടിഫിക്കറ്റ്
കൊട്ടാരക്കര∙ ജില്ലാ വിദ്യാഭ്യാസ ഓഫിസ് പരിധിയിൽ കെ ടെറ്റ് പരീക്ഷ വിജയിച്ചവരുടെ സർട്ടിഫിക്കറ്റ് വിതരണം 30നും 31നും വിദ്യാഭ്യാസ ഓഫിസിൽ നടക്കും.
അപേക്ഷ ക്ഷണിച്ചു
കൊല്ലം ∙ മോട്ടർ തൊഴിലാളി ക്ഷേമനിധി ബോർഡ് സിവിൽ സർവീസ് പരിശീലന കോഴ്‌സിലേക്ക് അപേക്ഷ ക്ഷണിച്ചു. kile.kerala.gov.in. ഫോൺ 7907099629, 0471 2309012
പത്രപ്രവർത്തക അവാർഡിന് അപേക്ഷ ക്ഷണിച്ചു
കൊല്ലം ∙ മലയാള മനോരമ ചീഫ് റിപ്പോർട്ടറും കേരള പത്രപ്രവർത്തക യൂണിയൻ ജില്ലാ പ്രസിഡന്റുമായിരുന്ന അടൂർ ബാലന്റെ സ്മരണാർഥം കൊല്ലം പ്രസ് ക്ലബ് ഏർപ്പെടുത്തിയ പത്രപ്രവർത്തക അവാർഡിന് (10001 രൂപ) അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ നിന്നുള്ള മികച്ച റിപ്പോർട്ടിനാണ് പുരസ്കാരം. പ്രാദേശിക ലേഖകർക്കും എൻട്രികൾ അയയ്ക്കാം. 2022 മേയ് ഒന്നു മുതൽ 2023 മേയ് ഒന്നുവരെ ദിനപത്രങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്തകൾ പരിഗണിക്കും. വാർത്ത പ്രസിദ്ധീകരിച്ച ദിനപത്രത്തിന്റെ 3 പകർപ്പ് സഹിതം ജൂൺ 7ന് അകം സെക്രട്ടറി, കൊല്ലം പ്രസ് ക്ലബ്, സ്വദേശാഭിമാനി സ്മാരക മന്ദിരം, ചിന്നക്കട, കൊല്ലം –1 എന്ന വിലാസത്തിൽ അപേക്ഷിക്കണം. ജൂൺ 17 നു സമ്മാനിക്കും.
സിറ്റിങ് മാറ്റി
കൊല്ലം ∙ സംസ്ഥാന ന്യൂനപക്ഷ കമ്മിഷൻ 30ന് രാവിലെ 11 നു ജില്ലാ കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ നടത്താൻ നിശ്ചയിച്ചിരുന്ന സിറ്റിങ് മാറ്റി.