ADVERTISEMENT

പട്ടാഴി∙ സ്വകാര്യ എടിഎമ്മിൽ പണം നിറയ്ക്കാൻ ബൈക്കിലെത്തിയ യുവാവിനെ കാറിടിച്ചു വീഴ്ത്തി 13 ലക്ഷം രൂപ കവർന്നതായി പരാതി. പട്ടാഴി മരുതമൺ ഭാഗം വിരുത്തിയിൽ കഴിഞ്ഞ ദിവസം വൈകിട്ട് 6.45നാണ് സംഭവം. പട്ടാഴി ഉൾപ്പെടയുള്ള എടിഎം സെന്ററിലേക്ക് പണം നിറയ്ക്കുവാൻ ബൈക്കിൽ വരുമ്പോൾ പിന്നാലെയെത്തിയ സ്കോർപിയോ കാർ ഇടിച്ചു വീഴ്ത്തി പണം തട്ടിയെന്നാണു പരാതി.

പണം സൂക്ഷിച്ചിരുന്ന ബാഗും മറ്റും സംഭവ സ്ഥലത്തു നിന്ന് ഒരു കിലോമീറ്റർ അകലെ റോഡരികിൽ കണ്ടെത്തി. ആൾത്താമസമില്ലാത്ത ഭാഗമാണ് ഇവിടം. ഈ സംഭവം ആരും കണ്ടിട്ടില്ലാത്തതിനാൽ വാഹനം കണ്ടെത്തുന്നതിനുള്ള ശ്രമങ്ങളാണ് പുരോഗമിക്കുന്നതെന്നു പൊലീസ് പറഞ്ഞു. ഒരു വർഷമായി എടിഎമ്മിൽ പണം നിറയ്ക്കുന്ന ഫ്രാഞ്ചൈസിയുടെ ഭാഗമായി ജോലി ചെയ്തു വരികയാണ് അന്തമൺ സ്വദേശിയായ ഗോകുൽ. മേഖലയിലെ സിസിടിവി ദൃശ്യം ശേഖരിച്ച് വാഹനം കണ്ടെത്താൻ കഴിയുമോയെന്ന ശ്രമത്തിലാണ് പൊലീസ്. റൂറൽ എസ്പി ഉൾപ്പെടെ ഉന്നത പൊലീസ് ഉദ്യോഗസ്ഥർ സ്ഥലം സന്ദർശിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com