ADVERTISEMENT

അപേക്ഷ ക്ഷണിച്ചു: കൊല്ലം∙ കുളത്തൂപ്പുഴ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌കൂളിൽ പ്ലസ് വൺ സയൻസ്, കോമേഴ്‌സ് പ്രവേശനത്തിന്  വാർഷിക വരുമാനം രണ്ട് ലക്ഷത്തിൽ  താഴെയുള്ളവരിൽ നിന്ന് അപേക്ഷ ക്ഷണിച്ചു.  അപേക്ഷാഫോം  ഐറ്റിഡി പ്രോജക്ട് ഓഫിസ്, ട്രൈബൽ ഡവലപ്‌മെന്റ് ഓഫിസ്, ട്രൈബൽ എക്സ്റ്റൻഷൻ ഓഫിസ്, കുളത്തൂപ്പുഴ മോഡൽ റസിഡൻഷ്യൽ ഹയർ സെക്കൻഡറി സ്‌കൂൾ എന്നിവിടങ്ങളിൽ ലഭിക്കും. പ്രവേശനത്തിന് വെയ്‌റ്റേജ് ലഭിക്കുവാൻ അർഹതയുള്ള ഇനങ്ങളിൽ ലഭിച്ച സർട്ടിഫിക്കറ്റ്, എസ്എസ്എൽസി സർട്ടിഫിക്കറ്റ് എന്നിവയുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകർപ്പുകൾ എന്നിവ  അപേക്ഷയോടൊപ്പം സമർപ്പിക്കണം.  ഫോൺ. 0475 2962021.

കൃതികൾ ക്ഷണിച്ചു

കൊല്ലം ∙ സാഹിത്യ ഗവേഷകയും അധ്യാപികയുമായിരുന്ന ഡോ.എസ്.അവനീബാലയുടെ സ്മരണയ്ക്കായി മലയാളത്തിലെ സ്ത്രീകളായ എഴുത്തുകാർക്കായി അവനീബാല അനുസ്മരണ സമിതി ഏർപ്പെടുത്തിയ അവനീബാല പുരസ്‌കാരത്തിന് (10000 രൂപയും ശിൽപവും) കൃതികൾ ക്ഷണിച്ചു. . 2019 ജനുവരി 1 നും 2022 ഡിസംബർ 31 നും ഇടയിൽ ആദ്യപതിപ്പായി പ്രസിദ്ധീകരിച്ച മൗലിക കൃതികളാണ് 2023ലെ പുരസ്‌കാരത്തിനു പരിഗണിക്കുക. പുസ്തകങ്ങളുടെ 4 കോപ്പികൾ ജൂൺ 15 നകം കൺവീനർ, അവനീബാല അനുസ്മരണ സമിതി, രവീന്ദ്രമനിരം, ഞാറയ്ക്കൽ, പെരിനാട് പി.ഒ, കൊല്ലം -691601 (ഫോൺ : 9847333169,  9496748972 ) എന്ന വിലാസത്തിൽ അയയ്ക്കണം.

 

 

 

 

 

അധ്യാപക ഒഴിവ്

കുളത്തൂപ്പുഴ ∙ ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ കണക്ക്, മലയാളം , ഹിന്ദി വിഷയങ്ങൾക്കുള്ള അധ്യാപക ഒഴിവുകളിലേക്കു ഇന്റർവ്യൂ ഇന്നു 10.30നു നടക്കും.

പുനലൂർ ∙ വാളക്കോട് ഗവ. എൽപി സ്കൂളിൽ ദിവസ വേതനാടിസ്ഥാനത്തിൽ അധ്യാപക ഒഴിവിലേക്ക് നാളെ 2ന് അഭിമുഖം നടക്കും.

കരവാളൂർ ∙ നീലാമ്മാൾ ഗവ. വെൽഫെയർ എൽപി സ്കൂളിൽ ഒഴിവുള്ള പ്രൈമറി അധ്യാപക തസ്തികയിലേക്ക് ദിവസ വേതന അടിസ്ഥാനത്തിൽ അധ്യാപക നിയമനത്തിന് അഭിമുഖം നാളെ 2ന് നടക്കും.

 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com