അഭിമുഖം നാളെ: ചാത്തന്നൂർ∙ ഗവ. എച്ച്എസ്എസിൽ യുപി എസ്ടി, ജൂനിയർ ലാംഗ്വേജ് ടീച്ചർ (ഫുൾ ടൈം), ഹിന്ദി, എച്ച്എസ്ടി (മലയാളം) സോഷ്യൽ സയൻസ്, സംസ്കൃതം താത്കാലിക അധ്യാപക അഭിമുഖം നാളെ നടക്കും. എച്ച്എസ്ടി-12 മണി, യുപിഎസ്ടി ജൂനിയർ ലാംഗ്വേജ് 2 മണി.
സ്കോളർഷിപ്പിന് അപേക്ഷിക്കാം
കൊല്ലം ∙ സഹകരണ അർബൻ ബാങ്കിലെ അംഗങ്ങളുടെ മക്കളിൽ 2023 മാർച്ചിലെ എസ്എസ്എൽസി, സിബിഎസ്ഇ, ഐസിഎസ്ഇ, വിഎച്ച്എസ്ഇ, പ്ലസ് ടൂ പരീക്ഷകളിൽ ഉന്നത വിജയം നേടിയ ജനറൽ, എസ്‌സി/എസ്ടി വിഭാഗം വിദ്യാർഥികളിൽ നിന്നു സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു. അപേക്ഷാ ഫോം ബാങ്ക് ഹെഡ് ഓഫിസിൽ നിന്നു ലഭിക്കും. അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി: ജൂൺ 20, വൈകിട്ട് 3 മണി വരെ.
ഡോക്ടർ നിയമനം
ഇളമ്പള്ളൂർ∙ പഞ്ചായത്ത് എഫ്എച്ച്സി ആർദ്രം പദ്ധതിയിൽ കരാർ അടിസ്ഥാനത്തിൽ ഡോക്ടറെ നിയമിക്കുന്നതിനായി അപേക്ഷ ക്ഷണിച്ചു. എംബിബിഎസ്, ടിസിഎംസി റജിസ്ട്രേഷൻ ഉള്ളവർ 9ന് മുൻപ് പഞ്ചായത്ത് ഓഫിസിൽ അപേക്ഷ നൽകണം.
സ്റ്റാഫ് നഴ്സ്
എഴുകോൺ ∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ സായാഹ്ന ഒപി ആരംഭിക്കുന്നതിനു ദിവസ വേതന അടിസ്ഥാനത്തിൽ സ്റ്റാഫ് നഴ്സിനെ നിയമിക്കുന്നു. ബിഎസ്‌സി നഴ്സിങ്, ജനറൽ നഴ്സിങ് യോഗ്യതയുള്ള കേരള നഴ്സിങ് കൗൺസിൽ റജിസ്ട്രേഷൻ ഉള്ളവർക്ക് അപേക്ഷിക്കാം. 6ന് വൈകിട്ട് 3ന് മുൻപായി പഞ്ചായത്ത് ഓഫിസിൽ അപേക്ഷ നൽകണം.
അധ്യാപക ഒഴിവ്
കരുനാഗപ്പള്ളി ∙ ഗവ. മുസ്‍ലിം എൽപി സ്കൂളിൽ ഫുൾടൈം അറബിക് എൽപിഎസ്ടി അധ്യാപക ഒഴിവുകളിലേക്ക് താൽക്കാലിക അധ്യാപകരെ നിയമിക്കുന്നതിനുള്ള അഭിമുഖം ജൂൺ 2ന് ഉച്ചയ്ക്കു 2ന് നടത്തും. കെ ടെറ്റ് നിർബന്ധമാണ്.
ചവറ ∙ പുതുക്കാട് ഗവ. എൽപിഎസിൽ താൽക്കാലിക അധ്യാപക ഒഴിവ്. അഭിമുഖം നാളെ ഉച്ചയ്ക്ക് 2.30ന് സ്കൂളിൽ.
മരങ്ങൾ മുറിച്ചു മാറ്റണം
ചവറ ∙ പഞ്ചായത്തിൽ സ്വകാര്യ വ്യക്തികളുടെ പുരയിടത്തിൽ അപകടകരമായി നിൽക്കുന്ന മരങ്ങൾ മുറിച്ചു മാറ്റി പഞ്ചായത്തിൽ റിപ്പോർട്ട് ചെയ്യണമെന്ന് സെക്രട്ടറി അറിയിച്ചു.
മാലിന്യം കൈമാറണം
ചവറ ∙ പഞ്ചായത്ത് പരിധിയിലെ മുഴുവൻ വീടുകളും വ്യാപാര സ്ഥാപനങ്ങളും എല്ലാ മാസവും ഹരിതകർമസേനയ്ക്ക് അജൈവ, പ്ലാസ്റ്റിക് മാലിന്യം തരം തിരിച്ചു വൃത്തിയാക്കി കൈമാറണം. പഞ്ചായത്ത് നിശ്ചയിച്ച തുകയും നൽകണം. അല്ലാത്തവർക്കെതിരെ നിയമനടപടി ഉണ്ടാകുമെന്ന് സെക്രട്ടറി അറിയിച്ചു.
ക്യാംപെയ്ൻ ഇന്ന്
ചവറ ∙ പിഎം കിസാൻ പദ്ധതിയിൽ ചവറ കൃഷിഭവൻ പരിധിയിൽ ഇതുവരെ കെവൈസി, ലാൻഡ് സീഡിങ്, ആധാർ ലിങ്ക് എന്നിവ ചെയ്യാത്ത കർഷകർക്കായി അക്ഷയ കേന്ദ്രത്തിന്റെ സഹകരണത്തോടെ കൃഷിഭവനിൽ ഇന്നു രാവിലെ 10ന് ക്യാംപെയ്ൻ സംഘടിപ്പിക്കും. ആധാർ കാർഡ്, കരം അടച്ച രസീത്, റജിസ്റ്റർ ചെയ്ത നമ്പർ ഉള്ള മൊബൈൽ ഫോൺ, ബാങ്ക് പാസ് ബുക്ക് എന്നിവ ഹാജരാക്കണമെന്ന് കൃഷി ഓഫിസർ പ്രീജ ബാലൻ അറിയിച്ചു.
അധ്യാപക ഒഴിവ്
റോസ്മല ∙ ഗവ. യുപിഎസിൽ 3 എൽ പിഎസ്ടി, 2 യുപിഎസ് ടി, 1 ജൂനിയർ ഹിന്ദി ലാംഗ്വേജ് ടീച്ചർ(പാർട് ടൈം) ഒഴിവിലേക്ക് താൽക്കാലിക നിയമനം നടത്തുന്നു. അഭിമുഖം ജൂൺ 2 ന് ര11ന് . യോഗ്യതയുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ എത്തിച്ചേരണം.
കോട്ടവട്ടം∙ ഗവ.എൽപിഎസിൽ എൽപിഎസ്ടി അധ്യാപക ഒഴിവ്. മുഖാമുഖം:നാളെ 2ന്.
കറവൂർ∙ ഗവ.എൽപിഎസിൽ എസ്പിഎസ്ടി അധ്യാപക ഒഴിവ്. മുഖാമുഖം. ഇന്ന് 11.30ന്.
പുന്നല∙ ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ എൽപി, യുപി വിഭാഗങ്ങളിലും ഹൈസ്കൂളിൽ ഹിന്ദിക്കും അധ്യാപക ഒഴിവ്. മുഖാമുഖം നാളെ 12ന്.
പുനലൂർ ∙ ആരംപുന്ന ഗവ.എൽപി സ്കൂളിൽ താൽക്കാലിക അധ്യാപക ഒഴിവിലേക്ക് അഭിമുഖം ജൂൺ 2 ന് 11ന് സ്കൂൾ ഓഫിസിൽ നടക്കുമെന്ന് പ്രഥമാധ്യാപിക കെ.ഒ.റെജിമോൾ അറിയിച്ചു.
കുളക്കട ∙ ജിഎച്ച്എസ്എസിൽ എച്ച്എസ്എസ് വിഭാഗം കൊമേഴ്സ് അധ്യാപക ഒഴിവിലേക്ക് ഇന്റർവ്യൂ 2ന് ഉച്ചയ്ക്ക് 2നു നടക്കും.
വൈദ്യുതി മുടങ്ങും
പരവൂർ∙മണിയംകുളം, കോങ്ങാൽ, പനമൂട്, പൊട്ടികഴികത്ത് മൂല എന്നീ സ്ഥലങ്ങളിൽ ഇന്ന് 8 മുതൽ 2 വരെ വൈദ്യുതി മുടങ്ങും.