കടയ്ക്കൽ ∙ കുമ്മിൾ, കടയ്ക്കൽ പഞ്ചായത്തുകളുടെ അതിർത്തിയായ ഗോവിന്ദമംഗലം കാട്ടുകുളങ്ങര പ്രദേശത്തു മാൻ കൂട്ടം. കഴിഞ്ഞ 2 ദിവസമായി ഇവിടെ മാനുകൾ പകലും രാത്രിയും എത്തുന്നുണ്ട്. നാട്ടുകാർ കൗതകത്തോടെ മാനുകളെ കാണാൻ എത്തിയെങ്കിലും കാടു മൂടിയ സ്ഥലത്ത് ഇവ മറഞ്ഞു. വീണ്ടും കുറെ സമയം കഴിഞ്ഞപ്പോൾ മാനുകൾ എത്തി. മയിൽ, കുരങ്ങ്, പന്നി ആന എന്നിവയ്ക്കു പിന്നാലെയാണ് മാനുകളും നാട്ടിൽ എത്തിയത്. കിഴക്കൻ വനമേഖല, ഓയിൽ പാം എസ്റ്റേറ്റ് എന്നിവിടങ്ങളിൽ നിന്നാണു മാനുകൾ ഇവിടെ എത്തുന്നതെന്നു കരുതുന്നു. വനം ഉദ്യോഗസ്ഥരെ വിവരം അറിയിച്ചിട്ടുണ്ട്. മയിലും പന്നിയും കുരങ്ങും ഇവിടെ കൂട്ടത്തോടെ എത്തുന്നുണ്ട്. ഒരാഴ്ച മുൻപു കടയ്ക്കൽ പഞ്ചായത്തിലെ കുറ്റിക്കാട്, വടക്കേവയൽ പ്രദേശത്തു കാട്ടുപോത്തും എത്തിയിരുന്നു.
ഗോവിന്ദമംഗലം കാട്ടുകുളങ്ങര പ്രദേശത്തു മാൻ കൂട്ടം

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.