കൊല്ലം ജില്ലയിൽ ഇന്ന് (02-06-2023); അറിയാൻ, ഓർക്കാൻ

Mail This Article
അപേക്ഷ ക്ഷണിച്ചു: കൊല്ലം∙ പട്ടിക വർഗ വിഭാഗത്തിൽപെട്ട 100 കുടുംബത്തിന് സ്വയം സംരംഭകരാകാൻ അപേക്ഷ ക്ഷണിച്ചു. 10 ലക്ഷം രൂപയാണ് നൽകുന്നത്. ചന്ദനത്തോപ്പ് സർക്കാർ ഐടിഐയിൽ നിന്നും ട്രെയിനിങ് പൂർത്തിയാക്കിയവർ ധനസഹായത്തിന് സ്ഥാപനവുമായി ബന്ധപ്പെടണം. 0476 2712781, 0474 2712781.
യുവ ഉത്സവ്
കൊല്ലം∙ നെഹ്‌റു യുവകേന്ദ്രയുടെ നേതൃത്വത്തിൽ 'യുവ ഉത്സവ്' പരിപാടിയുടെ ഭാഗമായി വിവിധ മത്സരങ്ങൾ സംഘടിപ്പിക്കുന്നു. 15 നും 29 നും ഇടയിൽ പ്രായമുള്ള കൊല്ലം ജില്ലക്കാരായ യുവതി- യുവാക്കൾക്ക് പങ്കെടുക്കാം. കൊല്ലം എസ്എൻ കോളജിൽ 17നാണ് മത്സരങ്ങൾ നടത്തുക. അപേക്ഷ സമർപ്പിക്കാനുള്ള അവസാന തീയതി 16.കവിതാ രചന ( മലയാളം), പെയിന്റിങ് (വാട്ടർ കളർ), മൊബൈൽ ഫൊട്ടോഗ്രഫി, പ്രസംഗ മത്സരം, നൃത്തം എന്നിവയിലാണു മത്സരം. വിജയികൾക്ക് കാഷ് അവാർഡും പങ്കെടുക്കുന്ന എല്ലാവർക്കും സർട്ടിഫിക്കറ്റും നൽകും. വിജയികൾക്ക് സംസ്ഥാന, ദേശീയ തലത്തിലും പങ്കെടുക്കാനുള്ള അവസരം ലഭിക്കും. വിവരങ്ങൾക്ക് ഫോൺ 7558892580.
സിറ്റിങ് ആറിന്
കൊല്ലം∙ തൊഴിലുറപ്പ് പദ്ധതി ഓംബുഡ്സ്മാൻ സിറ്റിങ് ആറിന് രാവിലെ 11 മുതൽ 12 വരെ ഓച്ചിറ ബ്ലോക്ക് പഞ്ചായത്ത് ഓഫിസിൽ നടത്തും. പരാതികൾ നേരിട്ടോ എ. സയീദ്, ഓംബുഡ്സ്മാൻ, എംജിഎൻആർഇജിഎസ്, കലക്ടറേറ്റ്, കൊല്ലം എന്ന മേൽവിലാസത്തിലോ, mbudsmankollam@gmail.com ഇ-മെയിൽ വഴിയോ 9995491934 എന്ന നമ്പറിലോ സമർപ്പിക്കാം.
ഹിതപരിശോധന
കൊല്ലം∙ മുണ്ടയ്ക്കൽ-കച്ചിക്കടവ് പാലത്തിന്റെയും അപ്രോച്ച് റോഡിന്റെയും നിർമാണത്തിന് ഭൂമി ഏറ്റെടുക്കുന്നതുമായി ബന്ധപ്പെട്ട പൊതു ഹിതപരിശോധന നാലിന് രാവിലെ 10ന് മുണ്ടയ്ക്കൽ എവിഎം ഓഡിറ്റോറിയത്തിൽ നടത്തും.
വൈദ്യുതി മുടക്കം
കുണ്ടറ ∙ പമ്പ് ഹൗസ്, കോട്ടയ്ക്കകം, എന്‍എസ് നഗര്‍, സ്റ്റാര്‍ച്ച് ഗേറ്റ് എന്നീ ഭാഗങ്ങളില്‍ രാവിലെ 9 മുതല്‍ 6 വരെ.
പെരുമ്പുഴ ∙ കൊപ്പാറ 1, കൊപ്പാറ 2 ഭാഗങ്ങളിൽ രാവിലെ 9 മുതൽ 5.30 വരെ.
കടപ്പാക്കട ∙ വൈദ്യശാല, റെസ്റ്റ് ഹൗസ് എന്നിവിടങ്ങളിൽ 9 മുതൽ 5 വരെ.
പള്ളിമുക്ക് ∙ തെക്കേകാവ്, പഴയ ടെലഫോൺ എക്സ്ചേഞ്ച്, സുനാമി ഫ്ലാറ്റ് 1, ഇരവിപുരം മാർക്കറ്റ്, കുന്നത്താൻവെളി, എകെജി, വെളിയിൽക്കുളങ്ങര, പുത്തൻനട എന്നിവിടങ്ങളിൽ 9 മുതൽ 5 വരെ.
ഓലയിൽ ∙ അമ്മച്ചിവീട്, കൈക്കുളങ്ങര, വൈഷ്ണവി ഫ്ലാറ്റ് എന്നിവിടങ്ങളിൽ 9 മുതൽ 5.30 വരെ ഭാഗികമായി.
അധ്യാപക ഒഴിവ്
വാളത്തുംഗൽ ∙ ജിവിഎച്ച്എസ് ഫോർ ഗേൾസ് സ്കൂളിൽ യുപി വിഭാഗത്തിൽ യുപിഎസ് അധ്യാപക ഒഴിവുണ്ട്. ഇതിലേക്കുള്ള അഭിമുഖം നാളെ രാവിലെ 11നു നടക്കും. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുകളുമായി സ്കൂളിൽ എത്തിച്ചേരണമെന്ന് അധികൃതർ അറിയിച്ചു.
കണ്ണനല്ലൂർ ∙ മുട്ടയ്‌ക്കാവ് ഗവ. എൽപിഎസിൽ അറബിക് അധ്യാപക തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിനായി അഭിമുഖം 5നു രാവിലെ 11ന് സ്കൂൾ ഓഫിസിൽ നടത്തും. താൽപര്യമുള്ളവർ അസ്സൽ സർട്ടിഫിക്കറ്റുമായി അന്നു ഹാജരാകണമെന്ന് പ്രഥമാധ്യാപിക അറിയിച്ചു.
അഞ്ചാലുംമൂട് ∙ അഷ്ടമുടി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഇന്നു നടക്കാനിരുന്ന എൽപി വിഭാഗം അറബിക് അധ്യാപക ഒഴിവിലേക്കുള്ള അഭിമുഖം ശനി 10നു നടക്കുമെന്ന് സ്കൂൾ അധികൃതർ അറിയിച്ചു.