ADVERTISEMENT
എഴുകോൺ ∙ ഭാവിയിൽ ‘ടെക്കി’കളാകണം എന്ന മോഹവുമായി എഴുകോൺ ടെക്നിക്കൽ ഹൈസ്കൂളിൽ ഈ അധ്യയന വർഷം എട്ടാം ക്ലാസിൽ പ്രവേശനം നേടിയത് 5 ജോടി ഇരട്ടകൾ. കരിക്കോട് കൈലാസത്തിൽ അഭിജിത്ത്, അഭിഷേക്,  കുരീപ്പുഴ വീട്ടിൽ ദേവിത എസ്.അനിൽ, ദ്രൂപത് എസ്.അനിൽ,  കൊട്ടാരക്കര ലത്തീഫ മൻസിലിൽ അദ്നാൻ മുഹമ്മദ്, അഫ്നാൻ മുഹമ്മദ്,  സൂരജ് ഭവനിൽ ധനുഷ്, ധനേഷ്, അഞ്ചൽ ഷാലോമിൽ എഡ്‌വിൻ സുബി ഏബ്രഹാം, എവിൻ സുബി ഏബ്രഹാം എന്നിവരാണ് സ്കൂളിലെ ഇരട്ടക്കുട്ടികൾ. ദേവിതയാണ് കൂട്ടത്തിലെ ഏക പെൺസാന്നിധ്യം.  ആദ്യമായാണ് ഇത്രയും ഇരട്ടക്കുട്ടികൾ ഒരേ വർഷം പ്രവേശനം നേടുന്നതെന്ന് അധ്യാപകർ പറഞ്ഞു.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com