ADVERTISEMENT

കൊല്ലം ∙ ആശുപത്രിയിലേക്കുള്ള വഴിമധ്യേ കനിവ് 108 ആംബുലൻസിനുള്ളിൽ യുവതിക്കു സുഖപ്രസവം. കൊട്ടാരക്കര വാക്കനാട് സ്വദേശിനിയാണ് ഇന്നലെ ആംബുലൻസിൽ ആൺകുഞ്ഞിനു ജന്മം നൽകിയത്. രാവിലെ 9.30നു കുണ്ടറ താലൂക്ക് ആശുപത്രിയിൽ പ്രസവത്തിനു ചികിത്സ തേടിയ യുവതിയെ അടിയന്തര വിദഗ്ധ ചികിത്സയ്ക്കായി കൊല്ലം വിക്ടോറിയ ആശുപത്രിയിലേക്കു റഫർ ചെയ്തു. 108  ആംബുലൻസ് ഡ്രൈവർ ബി.ആദർശ്, എമർജൻസി മെഡിക്കൽ ടെക്‌നിഷ്യൻ ദിലീപ് കെ.മോഹനൻ എന്നിവർ യുവതിയുമായി വിക്ടോറിയ ആശുപത്രിയിലേക്കു യാത്ര തിരിച്ചു.

കടപ്പാക്കട എത്തിയപ്പോൾ എമർജൻസി മെഡിക്കൽ ടെക്‌നീഷ്യൻ ദിലീപ് നടത്തിയ പരിശോധനയിൽ പ്രസവം എടുക്കാതെ മുന്നോട്ടു പോകുന്നത് സുരക്ഷിതമല്ലെന്നു മനസ്സിലാക്കി ഇതിനു വേണ്ട സജ്ജീകരണങ്ങൾ ഒരുക്കി. 10 മണിയോടെ യുവതി ആംബുലൻസിൽ കുഞ്ഞിനു ജന്മം നൽകി. തുടർന്ന് ഇരുവരെയും വിക്ടോറിയ ആശുപത്രിയിൽ എത്തിച്ചു. അമ്മയും കുഞ്ഞും സുഖമായിരിക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com