സിജോ വധക്കേസ്; ആറ് പ്രതികളെയും കോടതി വിട്ടയച്ചു

kollam-sijo
സിജോ വധക്കേസിൽ പ്രതികളെ കോടതി വിട്ടയച്ചത് അറിഞ്ഞ് തളർന്നു വീഴുന്ന സിജോയുടെ മാതാവിനെ താങ്ങി എഴുന്നേൽപിക്കുന്ന വനിതാ പൊലീസ് ഉദ്യോഗസ്ഥർ.
SHARE

കൊല്ലം ∙ വടക്കുംഭാഗം എൽഡിഎൻആർഎ തുരുത്തിൽ പുരയിടത്തിൽ സിജോ (23) വധക്കേസിൽ 6 പ്രതികളെയും കോടതി വിട്ടയച്ചു. കൊല്ലം ജോനകപ്പുറം കടപ്പുറം പുറമ്പോക്കിൽ സനോഫർ (33), വടക്കുംഭാഗം പുതുവൽ പുരയിടത്തിൽ ഡിറ്റു (31), മുണ്ടയ്ക്കൽ ലക്ഷ്മി നഗർ ഷാൻ മൻസിലിൽ ഷബിൻ (31), ജോനകപ്പുറം വലിയ പള്ളിക്കു സമീപം ജെആർഎ പുത്തൻവീട്ടിൽ ഇർഷാദ് (31), കച്ചേരി വാർഡ് കോട്ടമുക്ക് കളരി പുരയിടത്തിൽ  അജ്മൽ (33), ജോനകപ്പുറം വലിയ പള്ളിക്കു സമീപം ലബ്ബയഴികം പുരയിടത്തിൽ അലി മോൻ (30) എന്നിവരെയാണ്  കൊല്ലം അഞ്ചാം അഡീഷനൽ സെഷൻസ് കോടതി ജഡ്ജി പ്രസന്ന ഗോപൻ വിട്ടയച്ചത്. വിധി അറിഞ്ഞ് സിജോയുടെ മാതാവ് കോടതി പരിസരത്ത് തളർന്നു വീണു. 2016 ഏപ്രിൽ 15നു രാത്രി 10.35നു ചാമക്കടയ്ക്ക് സമീപം ആയിരുന്നു കേസിന് ആസ്പദമായ സംഭവം.കാറിലും ഇരുചക്ര വാഹനത്തിലും വന്ന പ്രതികളും എതിർദിശയിൽ നിന്നു ഇരുചക്രവാഹനത്തിൽ എത്തിയ സിജോയും തമ്മിൽ വാക്കുതർക്കവും അടിപിടിയും ഉണ്ടായി. 

സിജോയോടൊപ്പം കൂട്ടുകാരും ഓട്ടോറിക്ഷയിൽ ഒപ്പമുണ്ടായിരുന്നു. അടിപിടിക്കിടയിൽ ഒന്നാം പ്രതി സനോഫർ കത്തി കൊണ്ടു കുത്തിപ്പരുക്കേൽപിച്ചുവെന്നായിരുന്നു കേസ്. രാത്രി  പന്ത്രണ്ടരയോടെ സിജോ മരിച്ചു. വിദേശത്ത് ആയിരുന്ന സിജോ അവധിക്കു നാട്ടിൽ എത്തിയത് ആയിരുന്നു. പ്രോസിക്യൂഷൻ ഭാഗത്തു നിന്ന്  5 ദൃക്സാക്ഷികൾ ഉൾപ്പെടെ 37 സാക്ഷികളെ വിസ്തരിച്ചു. പ്രതികൾക്കു വേണ്ടി അഭിഭാഷകരായ മരുത്തടി നവാസ്, ജി.വിമൽരാജ്, വിപിൻ മോഹൻ ഉണ്ണിത്താൻ, ഇ. ഷാനവാസ്ഖാൻ, പാരിപ്പള്ളി ആർ.രവീന്ദ്രൻ, ഓച്ചിറ എൻ.അനിൽകുമാർ എന്നിവർ ഹാജരായി.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

മൂന്നുനേരം ഭക്ഷണം കിട്ടുന്നത് ലക്ഷ്വറി ആയിരുന്നു

MORE VIDEOS