ADVERTISEMENT

അപേക്ഷ വിതരണം തുടങ്ങി: പത്തനാപുരം ∙ പുനലൂർ രൂപതയുടെ സാങ്കേതിക പരിശീലന കേന്ദ്രങ്ങളിൽ (ഐടിഐ) വിവിധ കോഴ്സുകളിലേക്ക് അപേക്ഷ വിതരണം തുടങ്ങി. പുനലൂർ ഭാരത് മാതാ ഐടിഐയിൽ ഇലക്ട്രിഷ്യൻ, ഫിറ്റർ, ഡ്രാഫ്റ്റ്മാൻ സിവിൽ, സ്റ്റെനോഗ്രഫർ, സെക്രട്ടേറിയൽ അസിസ്റ്റന്റ് എന്നീ കോഴ്സുകളിലേക്കും, പാണ്ടിത്തിട്ട ക്രിസ്തുരാജ ഐടിഐയിൽ സർവേയർ കോഴ്സ്, ചാരുംമൂട് സെന്റ് ജോസഫ് ഐടിഐയിൽ കംപ്യൂട്ടർ ഓപ്പറേറ്റർ, പ്രോഗ്രാമിങ് അസിസ്റ്റന്റ് എന്നീ കോഴ്സുകളിലാണ് അഡ്മിഷൻ നടത്തുകയെന്ന് പ്രിൻസിപ്പൽ ഫാ.വിൻസന്റ് എസ്.ഡിക്രൂസ് പറഞ്ഞു.

ഒഴിവുകൾ

മാങ്കോട്∙ ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ മലയാളം, ഇംഗ്ലിഷ്, ഹിന്ദി അധ്യാപക ഒഴിവ്. മുഖാമുഖം: ഇന്ന് 11.30ന്. എഫ്ടിസിഎം ഒഴിവിലും രാവിലെ മുഖാമുഖം നടക്കും.

പൂങ്കുളഞ്ഞി∙ ഗവ.യുപിഎസിൽ രണ്ട് എൽപിഎസ്ടി ഒഴിവ്. മുഖാമുഖം: ഇന്ന് 11ന്.

പുന്നല∙ ഗവ.വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ എൻവിടി കെമിസ്ട്രി, ഇ.ഡി.(കൊമേഴ്സ്), ഡിഎഫ്ഇ(വെറ്റിനറി ഡോക്ടർ), ഒഴിവ്. മുഖാമുഖം:ഇന്ന് രണ്ടിന്.

തലവൂർ∙ ഗവ.ആയുർവേദ ആശുപത്രിയിൽ സെക്യൂരിറ്റിയെ നിയമിക്കുന്നു. മുഖാമുഖം: ഇന്ന്11ന്.

ആവണീശ്വരം∙ ഗവ.വെല്‍ഫെയര്‍ എല്‍പിഎസില്‍ എല്‍പിഎസ്ടി അധ്യാപിക ഒഴിവ്. മുഖാമുഖം: ഇന്ന് 10.30ന്.

അഭിമുഖം ഇന്ന് 

തഴവ∙കുതിരപ്പന്തി ഗവ:എൽപി സ്കൂളിൽ എൽപിഎസ്എയുടെ താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം ഇന്ന് 11ന് സ്കൂൾ ഓഫിസിൽ നടക്കും. യോഗ്യതയുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തി ചേരണമെന്നു സ്കൂൾ പ്രധാന അധ്യാപകൻ സി.അജിത് കുമാർ അറിയിച്ചു.

അഭിമുഖം 7ന്

മൈനാഗപ്പള്ളി ∙ ഗവ.ചിത്തിര വിലാസം എൽപി സ്കൂളിൽ ഫുൾടൈം അറബിക് ടീച്ചർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നതിനായി 7നു രാവിലെ 10.30നു സ്കൂളിൽ അഭിമുഖം നടത്തും. പിഎസ്‍സി റാങ്ക് ലിസ്റ്റിലുള്ളവർക്കു മുൻഗണന. കെടെറ്റ് നിർബന്ധമാണ്. യോഗ്യരായ ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് ഹെഡ്മിസ്ട്രസ് പറഞ്ഞു.

ഏഴാംമൈൽ ∙ പെരുവിഞ്ച ശിവഗിരി ഗവ.എൽപിഎസിൽ ഫുൾടൈം അറബിക് ടീച്ചർ തസ്തികയിൽ താൽക്കാലിക നിയമനം നടത്തുന്നതിനായി 7നു രാവിലെ 10.30നു സ്കൂളിൽ അഭിമുഖം നടത്തും. താൽപര്യമുള്ള ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തണമെന്ന് ഹെഡ്മിസ്ട്രസ് പറഞ്ഞു.

അപേക്ഷ ക്ഷണിച്ചു

കരുനാഗപ്പള്ളി ∙ മാവേലിക്കര കോളജ് ഓഫ് അപ്ലൈഡ് സയൻസ് മാവേലിക്കരയിൽ കേരള സർവകലാശാലയുടെ ബിഎസ്‍സി ഇലക്ട്രോണിക്സ്, ബിഎസ്‍സി കംപ്യൂട്ടർ സയൻസ്, ബിസിഎ, ബികോം കൊമേഴ്സ് വിത്ത് കംപ്യൂട്ടർ ആപ്ലിക്കേഷൻ, ബികോം കൊമേഴ്സ് ആൻഡ് ടാക്സ് പ്രൊസീഡ്യൂർ ആൻഡ് പ്രാക്ടീസ്, ബികോം ഫിനാൻസ്, ബിബിഎ എന്നീ ബിരുദ കോഴ്സുകളിലേക്കുള്ള അപേക്ഷ ഓൺലൈനായി 15 നു വരെ സ്വീകരിക്കും.  ഫോൺ: 0479–2304494, 8547005046.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com