ADVERTISEMENT

പിഎം കിസാൻപദ്ധതി പുതുക്കൽ 10 വരെ: കൊല്ലം ∙ പി എം കിസാൻ പദ്ധതി പുതുക്കുന്നതിനായി ഗുണഭോക്താക്കൾ ആധാർ സീഡിങ്, ഇ-കെ വൈ സി, ഭൂരേഖകൾ രേഖപ്പെടുത്തൽ എന്നിവ 10ന് മുൻപ് പൂർത്തിയാക്കണം.    ബാങ്ക് അക്കൗണ്ടുകൾ ആധാറുമായി ബന്ധിപ്പിക്കുകയും ആധാർ കാർഡ്, ആധാർ ലിങ്ക് ചെയ്ത മൊബൈൽ ഫോൺ എന്നിവ സഹിതം കൃഷിഭവൻ നിർദേശിക്കുന്ന പോസ്റ്റ് ഓഫിസിലെത്തി സേവിങ്‌സ് ബാങ്ക് അക്കൗണ്ടുകൾ ആരംഭിക്കാം.

പി എം കിസാൻ പദ്ധതിയിൽ പുതിയതായി അംഗമാകാൻ സ്വന്തമായോ, അക്ഷയ, ഡിജിറ്റൽ സേവന കേന്ദ്രങ്ങൾ വഴിയോ ആധാർ കാർഡ്, ഭൂമിയുടെ 2018-19 ലെയും നിലവിലെയും കരമടച്ച രസീത് എന്നിവ ഉപയോഗിച്ച് www.pmkisan.gov.in പോർട്ടലിൽ ഓൺലൈനായി അപേക്ഷിക്കാം. വിവരങ്ങൾക്ക് ടോൾ ഫ്രീ നമ്പർ: 18004251661.

കുടിശിക അടയ്ക്കാം

കൊല്ലം∙ കേരള മോട്ടർ തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായ തൊഴിലാളികൾക്ക് കുടിശിക അടയ്ക്കാൻ അവസരം. 9 ശതമാനം പലിശ ഉൾപ്പെടെ നിബന്ധനകൾക്ക് വിധേയമായി കുടിശിക 30 വരെ അടയ്ക്കാമെന്ന് ജില്ലാ എക്സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു. 0474- 2749334.

ഗെസ്റ്റ് ഫാക്കൽറ്റി ഒഴിവ്

കൊല്ലം ∙ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടൂറിസം ആൻഡ് ട്രാവൽ സ്റ്റഡീസിന്റെ (കിറ്റ്സ്) ഹെഡ് ഓഫിസിൽ അക്കൗണ്ടൻസി ആൻഡ് ഫിനാൻസ്, ക്വാണ്ടിറ്റേറ്റീവ് ടെക്നിക് ആൻഡ് ഓപ്പറേഷൻസ് റിസർച് വിഭാഗങ്ങളിലെ ഗെസ്റ്റ് ഫാക്കൽറ്റി തസ്തികകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങൾ www.kittsedu.org ൽ ലഭിക്കും. 0471-2327707.

തൊഴിലധിഷ്ഠിത കോഴ്സ് പ്രവേശനം

കൊല്ലം ∙ അടൂർ കെൽട്രോൺ നോളജ് സെന്ററിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. 9526229998.

മുട്ടക്കോഴികുഞ്ഞ് വിതരണം

കൊല്ലം ∙ കുളത്തൂപ്പുഴ മൃഗാശുപത്രി മുഖേന സർക്കാർ ഫാമിൽ വികസിപ്പിച്ചെടുത്ത അത്യുൽപാദനശേഷിയുള്ള മുട്ടക്കോഴി കുഞ്ഞുങ്ങളെ 8 നു രാവിലെ 10 മുതൽ ഒരു മണി വരെ വിതരണം ചെയ്യുന്നു. 45 മുതൽ 60 ദിവസം വരെ പ്രായമായ മുട്ടക്കോഴി കുഞ്ഞൊന്നിന് 130 രൂപയാണ് നിരക്ക്. 9447110978

യോഗം ഇന്ന് 

കൊല്ലം ∙ കേരള നിയമസഭ പ്രവാസി മലയാളികളുടെ ക്ഷേമം സംബന്ധിച്ച സമിതിയുടെ യോഗം ഇന്ന് (ജൂൺ ആറ്) രാവിലെ 10.30ന് പത്തനംതിട്ട കലക്ടറേറ്റ് കോൺഫറൻസ് ഹാളിൽ ചേരും. പ്രവാസി മലയാളികൾ നേരിടുന്ന വിവിധ പ്രശ്നങ്ങൾ ചർച്ച ചെയ്യും. യോഗത്തിൽ പത്തനംതിട്ട, കൊല്ലം ജില്ലകളിലെ പ്രവാസി മലയാളി സംഘടനാ പ്രതിനിധികളുമായും വ്യക്തികളുമായും ചർച്ച നടത്തുകയും പരാതികൾ സ്വീകരിക്കുകയും ചെയ്യും.

തുല്യതാ കോഴ്സുകൾ

പുനലൂർ ∙  ഗവ.ഹയർ സെക്കൻഡറി സ്കൂളിൽ നടത്തുന്ന തുല്യതാ കോഴ്സുകൾക്ക്10 വരെ അപേക്ഷിക്കാം. പൊതു വിദ്യാഭ്യാസ വകുപ്പും സംസ്ഥാന സാക്ഷരതാ മിഷൻ അതോറിറ്റിയും ചേർന്ന് നടപ്പിലാക്കുന്ന പത്ത്, ഹയർസെക്കൻഡറി തുല്യതാ കോഴ്സിൽ 17 പൂർത്തിയായ ഏഴാം ക്ലാസ് പാസായവർക്ക് പത്താം ക്ലാസിലേക്കും പത്താം ക്ലാസ് പാസായ 22 പൂർത്തിയായവർക്കു ഹയർ സെക്കൻഡറി  കോഴ്സുകളിലേക്കും അപേക്ഷിക്കാം. റജിസ്ട്രേഷന് സ്കൂളുമായും ബന്ധപ്പെടാം. 9946940794,8848883945.

വിദ്യാഭ്യാസ ആനുകൂല്യത്തിന് അപേക്ഷിക്കാം

 

പുനലൂർ ∙ ജില്ലയിലെ സർക്കാർ, എയ്ഡഡ് സ്കൂളുകളിലെ നഴ്സറി മുതൽ 10-ാം ക്ലാസ് വരെയുള്ള പട്ടികവർഗ വിദ്യാർഥികളുടെ വിദ്യാഭ്യാസ ആനുകൂല്യങ്ങൾക്കു വേണ്ടി അപേക്ഷിക്കാം. ബാങ്ക് പാസ്ബുക്കിന്റെ പകർപ്പ്, സ്ഥാപന മേധാവികൾ സാക്ഷ്യപ്പെടുത്തിയ കുട്ടികളുടെ പട്ടിക, സ്ഥാപന മേധാവിയുടെ ഫോൺ നമ്പർ, ഇ-മെയിൽ എന്നിവ ഉൾപ്പെടെ 10ന് അകം സ്കൂൾ മേധാവികൾ പുനലൂരിലെ പട്ടികവർഗ വികസന ഓഫിസിൽ അപേക്ഷ സമർപ്പിക്കണം.   വിലാസം: ട്രൈബൽ ഡവലപ്മെന്റ് ഓഫിസ്, രണ്ടാം നില, മിനി സിവിൽ സ്റ്റേഷൻ, പുനലൂർ-691305. 0475 2222353, ഇ-മെയിൽ: pnIrtdo@gmail.com

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com