പേ വിഷബാധയേറ്റയാൾ ആശുപത്രിയിൽ ബഹളംവച്ചു; ജീവനക്കാരും വാക്സീൻ എടുത്തു

SHARE

പുനലൂർ ∙ പേ വിഷബാധയേറ്റതായി സംശയിക്കുന്ന ഇടമൺ സ്വദേശിയായ നാൽപത്തൊൻപതുകാരൻ പുനലൂർ താലൂക്ക് ആശുപത്രിയിൽ രോഗലക്ഷണം പ്രകടിപ്പിച്ച് ബഹളം വച്ചതോടെ കൂടുതൽ ആശുപത്രി ജീവനക്കാർക്ക് പേവിഷ ബാധയ്ക്കെതിരെയുള്ള വാക്സീൻ എടുക്കേണ്ടി വന്നു. ബന്ധുവിനൊപ്പം ആശുപത്രിയിൽ എത്തിയ ഇടമൺ സ്വദേശിയായ ഇദ്ദേഹം ഡോക്ടറുടെ പരിശോധനാ മുറിയിൽ വെള്ളവും വെളിച്ചവും കണ്ടതോടെയാണ്‌ അസ്വസ്ഥനായത്‌. 

ഇയാളുമായി സമ്പർക്കമുണ്ടായ ഡോക്ടർ, നഴ്‌സുമാർ, ആംബുലൻസ്‌ ഡ്രൈവർ, മറ്റ്‌ ജീവനക്കാർ, ഒപ്പം എത്തിയവർ എന്നിവർക്കും വാക്സീൻ എടുത്തു. പേവിഷ ബാധയുടെ ലക്ഷണമാണെന്ന സംശയം ബലപ്പെട്ടതോടെ ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കൽ കോളജ്‌ ആശുപത്രിയിലേക്കു മാറ്റി. മൂന്ന്‌ ദിവസമായി വീട്ടിൽ അസ്വസ്ഥത പ്രകടിപ്പിച്ചതിനെ തുടർന്നാണ്‌ ആശുപത്രിയിൽ എത്തിച്ചതെന്നും ഒപ്പം ഉണ്ടായിരുന്നവർ പറഞ്ഞു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചില ഇടികളൊന്നും അഭിനയമല്ല

MORE VIDEOS