ADVERTISEMENT

ജൂഡോ ചാംപ്യൻഷിപ് 14ന്: കൊല്ലം ∙ ജില്ലാ ജൂഡോ അസോസിയേഷന്റെ നേതൃത്വത്തിൽ 2023–24 വർഷത്തെ ജില്ലാ കെഡറ്റ് ജൂഡോ ചാംപ്യൻഷിപ് 14ന് കരുനാഗപ്പള്ളി ജോൺ എഫ്.കെന്നഡി മെമ്മോറിയൽ വിഎച്ച്എസ്എസ്എസിൽ നടക്കും. റജിസ്ട്രേഷനും വിവരങ്ങൾക്കും: 7561045500, swapnilvikraman@gmail.com.

ധനസഹായത്തിന് അപേക്ഷിക്കാം

കൊല്ലം∙ ജില്ലയിൽ താമസിച്ചു വരുന്നതും പട്ടികജാതി ദുർബല വിഭാഗങ്ങളായ വേടർ, കള്ളാടി, അരുന്ധതിയർ, ചക്ലി2യർ എന്നീ വിഭാഗത്തിൽപ്പെട്ടതും ഒരു ലക്ഷം രൂപയിൽ താഴെ വാർഷിക വരുമാനവുമുള്ള കുടുംബങ്ങളിൽ നിന്നും ഭവന പുനരുദ്ധാരണം, ടോയ്‌ലറ്റ് നിർമാണം, പഠനമുറി എന്നീ പദ്ധതികൾക്ക് ധനസഹായം ലഭിക്കുന്നതിന് അപേക്ഷിക്കാം. അപേക്ഷയും അനുബന്ധ രേഖകളും 15 വൈകിട്ട് അഞ്ചിനകം ബന്ധപ്പെട്ട ബ്ലോക്ക് / കോർപറേഷൻ പട്ടികജാതി വികസന ഓഫിസിൽ സമർപ്പിക്കണം. അപേക്ഷ മാതൃകയും വിവരങ്ങളും അതത് ബ്ലോക്ക് / കോർപറേഷൻ പട്ടികജാതി വികസന ഓഫിസിൽ ലഭിക്കും. 0474 2794996.

രേഖകൾ ഹാജരാക്കണം

കൊല്ലം∙ കർഷക തൊഴിലാളി ക്ഷേമനിധി പദ്ധതിയിൽ അംഗങ്ങളായി 60 വയസ്സ് പൂർത്തീകരിച്ച് 2017 ഡിസംബർ വരെ അതിവർഷാനുകൂല്യത്തിന് അപേക്ഷ സമർപ്പിച്ചവരിൽ രേഖകൾ നൽകാത്തവർ കൈപ്പറ്റ് രസീത്, ആധാർ കാർഡ്, ബാങ്ക് പാസ്ബുക്ക് എന്നിവയുടെ പകർപ്പുകളും അംഗത്തിന്റെ ഫോൺ നമ്പറും കർഷക തൊഴിലാളി ക്ഷേമനിധി ഓഫിസിൽ ഹാജരാക്കണം. പേരിലോ വിലാസത്തിലോ വ്യത്യാസമുള്ളവർ വാർഡ് മെമ്പറുടെ സാക്ഷ്യപത്രം കൂടി സമർപ്പിക്കണം. മരണമടഞ്ഞ അംഗങ്ങളുടെ അവകാശികൾ മരണസർട്ടിഫിക്കറ്റിന്റെ പകർപ്പ്, റേഷൻ കാർഡ്, വിവാഹ സർട്ടിഫിക്കറ്റ്, സ്‌കൂൾ സർട്ടിഫിക്കറ്റ് എന്നിവയിൽ ഏതെങ്കിലും രണ്ട് രേഖകൾ കൂടി ലഭ്യമാക്കണമെന്ന് ജില്ലാ എക്‌സിക്യൂട്ടീവ് ഓഫിസർ അറിയിച്ചു. ഫോൺ: 0474 2766843, 2950183.

യുവ ഉത്സവ് 17ന്

കൊല്ലം∙ നെഹ്റു യുവകേന്ദ്രയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന യുവ ഉത്സവ് 17ന് എസ്എൻ കോളജിൽ ഡപ്യൂട്ടി സ്പീക്കർ ചിറ്റയം ഗോപകുമാർ ഉദ്ഘാടനം ചെയ്യും. പരിപാടിയോടനുബന്ധിച്ച് വാട്ടർ കളർ പെയിന്റിങ്, കവിത രചന, നൃത്തം, പ്രസംഗം, മൊബൈൽ ഫൊട്ടോഗ്രഫി തുടങ്ങിയ ഇനങ്ങളിൽ മത്സരം നടത്തും.

ടീച്ചർ ഒഴിവ്

കൊല്ലം∙ എഴുകോൺ സർക്കാർ വൊക്കേഷനൽ ഹയർ സെക്കൻഡറി സ്‌കൂളിൽ വി എച്ച് എസ് ഇ വിഭാഗത്തിൽ നോൺ വൊക്കേഷനൽ ടീച്ചർ മാത്തമാറ്റിക്‌സ് (ജൂനിയർ), നോൺ വൊക്കേഷനൽ ടീച്ചർ (ഇഡി–ജിഎഫ്സി) തസ്തികകളിൽ ഒഴിവുണ്ട്. അഭിമുഖം ഒൻപതിന് രാവിലെ 11 ന് സ്‌കൂളിൽ . 9946442603, 0474 2483004.

യോഗം മാറ്റി

കൊല്ലം∙ കലക്‌ടറേറ്റ് കോൺഫറൻസ് ഹാളിൽ ഇന്ന് നടത്താനിരുന്ന സ്റ്റുഡന്റ് ട്രാവലിങ്ങ് ഫെസിലിറ്റി കമ്മിറ്റി യോഗം മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

അധ്യാപക ഒഴിവ് 

എഴുകോൺ ∙ ഗവ. വൊക്കേഷനൽ ഹയർസെക്കൻഡറി സ്കൂളിൽ വിഎച്ച്എസ്ഇ വിഭാഗത്തിൽ മാത്തമാറ്റിക്സ്, ഇഡി(ജിഎഫ്സി) അധ്യാപകരുടെ താൽക്കാലിക ഒഴിവിലേക്ക് ഇന്റർവ്യൂ 9ന് 11ന് നടക്കും.

പോരേടം ∙ വിവേകാനന്ദ എച്ച്എസ്എസ് ആൻഡ് വിഎച്ച്എസ്‌സിയിൽ ജൂനിയർ സോഫ്റ്റ് വെയർ ഡെവലപ്പർ, അക്കൗണ്ട്സ് എക്സിക്യൂട്ടീവ് (വൊക്കേഷനൽ), അക്കൗണ്ടൻസി (നോൺ വൊക്കേഷനൽ) ഒഴിവുകളിലേക്ക് താൽക്കാലിക അധ്യാപകരെ നിയമിക്കുന്നു. യോഗ്യതയുള്ളവർ മതിയായ രേഖകളുമായി 15നു രാവിലെ 10ന് ഓഫിസിലെത്തണമെന്നു മാനേജർ അറിയിച്ചു.

ആയൂർ ∙ ഒഴുകുപാറയ്ക്കൽ ഗവ. എൽപി സ്കൂളിൽ അറബിക് അധ്യാപകന്റെ താൽക്കാലിക ഒഴിവിലേക്കു അപേക്ഷ ക്ഷണിക്കുന്നു. യോഗ്യതയുള്ളവർ നാളെ 2ന് ഓഫിസിൽ എത്തണമെന്നു പ്രഥമാധ്യാപിക അറിയിച്ചു.

ഓയൂർ ∙ പകൽക്കുറി ഗവ. ഹയർസെക്കൻഡറി സ്കൂളിൽ ഹയർസെക്കൻഡറി വിഭാഗത്തിൽ താൽക്കാലിക ഹിസ്റ്ററി അധ്യാപക ഒഴിവുണ്ട്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി 9നു രാവിലെ 11നു സ്കൂൾ ഓഫിസിൽ നടക്കുന്ന അഭിമുഖത്തിനു ഹാജരാകണമെന്ന് പ്രിൻസിപ്പൽ അറിയിച്ചു.

ഡോക്ടർ, നഴ്സ് ഒഴിവ് 

മേലില ∙ കുടുംബാരോഗ്യ കേന്ദ്രത്തിൽ ആർദ്രം പദ്ധതിയുടെ ഭാഗമായി ഡോക്ടർ, ഫാർമസിസ്റ്റ്, സ്റ്റാഫ് നഴ്സ് താൽക്കാലിക ഒഴിവിലേക്ക് ഇന്റർവ്യൂ 17ന് 10ന് നടക്കും.

ഗതാഗതം ഭാഗികമായി നിരോധിച്ചു

കരുനാഗപ്പള്ളി ∙ പടനായർകുളങ്ങര – ശാസ്താംകോട്ട റോഡിൽ പുനരുദ്ധാരണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ ഇന്നു മുതൽ ജൂലൈ 3 നു വരെ ഇതുവഴിയുള്ള വാഹനഗതാഗതം ഭാഗികമായി നിരോധിച്ചതായി നിരത്തു വിഭാഗം അസി.എൻജിനീയർ അറിയിച്ചു.

അഭിമുഖം നാളെ

പന്മന∙ ശ്രീബാലഭട്ടാരക വിലാസം സംസ്കൃത ഗവ.ഹയർസെക്കൻഡറി സ്കൂളിൽ ഹൈസ്കൂൾ വിഭാഗത്തിൽ കായിക അധ്യാപകൻ, ഓഫിസ് അറ്റൻഡന്റ് എന്നിവയിൽ താൽക്കാലിക ഒഴിവ്. അഭിമുഖം നാളെ ഉച്ചയ്ക്ക് 2ന് സ്കൂളിൽ.

വവ്വാക്കാവ്∙ ഗവ:എൽപി സ്കൂളിലെ എൽപിഎസ്ടി താൽക്കാലിക ഒഴിവിലേക്കുള്ള അഭിമുഖം നാളെ 10.30ന് സ്കൂൾ ഓഫിസിൽ നടക്കും.ഉദ്യോഗാർഥികൾ അസ്സൽ സർട്ടിഫിക്കറ്റുകളുമായി എത്തിച്ചേരണമെന്നു സ്കൂൾ പ്രധാന അധ്യാപിക അറിയിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com