റെയിൽവേ ക്രോസ് അടച്ചിടും: ഓച്ചിറ∙ കൃഷ്ണപുരം മാമ്പ്ര കന്നേൽ റെയിൽവേ ക്രോസ് ഇന്ന് രാത്രി 8 മുതൽ 11ന് ആറു വരെ അറ്റകുറ്റ പണികൾക്കായി അടച്ചിടുമെന്നു റെയിൽ മാവേലിക്കര സീനിയർ സെക്‌ഷൻ എൻജിനീയർ അറിയിച്ചു.
ലവൽക്രോസ് അടച്ചു
കരുനാഗപ്പള്ളി ∙ മാരാരിത്തോട്ടം ക്ഷേത്ര റോഡിലെ 57–ാം നമ്പർ മാരാരിത്തോട്ടം ലവൽക്രോസ് അറ്റകുറ്റപ്പണികൾക്കായി അടച്ചു. 13 നു വൈകിട്ട് 6 നു വരെ അടച്ചിടുമെന്നു സതേൺ റെയിൽവേ മാവേലിക്കര സീനിയർ സെക്‌ഷൻ എൻജിനീയർ അറിയിച്ചു.
അപേക്ഷ ക്ഷണിച്ചു
ചവറ∙ തൊഴിൽ വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന ചവറ ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഇൻഫ്രാസ്ട്രക്ചർ ആൻഡ് കൺസ്ട്രക്‌ഷനിൽ 2023 ഓഗസ്റ്റ് മാസം ആരംഭിക്കുന്ന കോഴ്സുകളുടെ വിജ്ഞാപനം ഇറങ്ങി. ഓൺലൈനായി അപേക്ഷ സമർപ്പിക്കാം. www.iiic.ac.in. 807898000
ഗെസ്റ്റ് അധ്യാപക നിയമനം
പുനലൂർ ∙ ശ്രീനാരായണ കോളജിൽ ഇംഗ്ലിഷ്, മലയാളം, ഫിസിക്സ്, കെമിസ്ട്രി, കണക്ക്, ഹിസ്റ്ററി, ഇക്കണോമിക്സ്, പൊളിറ്റിക്കൽ സയൻസ്, സ്റ്റാറ്റിസ്റ്റിക്സ്, സുവോളജി വിഷയങ്ങളിൽ ഗെസ്റ്റ് അധ്യാപകരെ നിയമിക്കാൻ 12നു രാവിലെ 9.30നു കോളജിൽ അഭിമുഖം നടക്കും.
താൽക്കാലിക നിയമനം
കുളത്തൂപ്പുഴ∙ ഗ്രാമപ്പഞ്ചായത്തിന്റെ വാതക ശ്മശാനത്തിൽ കരാർ അടിസ്ഥാനത്തിൽ ജീവനക്കാരെ നിയമിക്കുന്നതിന് അപേക്ഷ ക്ഷണിച്ചു. പരിചയമുള്ള പ്രദേശവാസികൾക്കു മുൻഗണന. അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി 14ന്.
കുളത്തൂപ്പുഴ∙ സാം ഉമ്മൻ ഗവ. ടെക്നിക്കൽ ഹൈസ്കൂളിൽ സോഷ്യൽ സയൻസ് അധ്യാപകന്റെ ഒഴിവിൽ ദിവസവേതനാടിസ്ഥാനത്തിൽ താൽക്കാലിക നിയമനത്തിന് അപേക്ഷ ക്ഷണിച്ചു. 12നു 11ന് അഭിമുഖം നടത്തും.
അധ്യാപക ഒഴിവ്
വിളക്കുടി∙ ഗവ.എൽപിഎസിൽ ജൂനിയർ അറബിക് അധ്യാപക ഒഴിവ്. മുഖാമുഖം 12ന് 11ന്.
ഏരൂർ ∙ ഗവ.എൽപി സ്കൂളിൽ അധ്യാപകരുടെ ഒഴിവുണ്ട്. ഇന്റർവ്യൂ 12നു 10.30ന്.
കരുകോൺ ∙ ഗവ.ഹൈസ്കൂളിൽ അറബിക്, ഇംഗ്ലിഷ്, സംസ്കൃതം , യുപിഎസ്ടി ഒഴിവുകളുണ്ട് . അഭിമുഖം12നു 2നു നടക്കും.