ADVERTISEMENT

കടയ്ക്കൽ ∙ ഒറ്റയ്ക്ക് താമസിക്കുന്ന റിട്ട.അധ്യാപികയെ കത്തികാട്ടി ഭീഷണിപ്പെടുത്തി 5 പവന്റെ സ്വർണാഭരണങ്ങൾ കവർന്നു. മോഷ്ടാവ് തള്ളിയിട്ടതിനെതുടർന്ന് ഇവരെ നട്ടെല്ലിനു പരുക്കുകളോടെ തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കടയ്ക്കൽ ചന്തയ്ക്ക് സമീപത്തു ശ്രീനിലയത്തിൽ ഓമനയാണ് (77) കവർച്ചയ്ക്ക് ഇരയായത്. മൂന്നു പവന്റെ മാലയും കമ്മലും വളയും അടക്കം 5 പവന്റെ ആഭരണങ്ങളും അലമാരയിൽ സൂക്ഷിച്ചിരുന്ന 7,000 രൂപയുമാണ് കവർന്നത്. ഉച്ചയ്ക്ക് രണ്ടുമണിയോടെയാണ് സംഭവം.

ഓമന മുറിയിൽ എത്തിയപ്പോൾ കട്ടിലിനടിയിൽ ഒളിച്ചിരുന്ന മോഷ്ടാവ് അടുക്കളയിൽ നിന്ന് എടുത്ത കത്തി കാട്ടി ഭീഷണിപ്പെടുത്തുകയായിരുന്നു. കാൻസർ ചികിത്സയിലുള്ള അമ്മയുടെ ചികിത്സയ്ക്ക് പണം ആവശ്യമുള്ളതിനാൽ സ്വർണം ഊരി നൽകണമെന്ന് മോഷ്ടാവ് ആവശ്യപ്പെട്ടതായി ഓമന പറയുന്നു. ആക്രമിക്കരുതേയെന്ന് അപേക്ഷിച്ച ഓമനയിൽ നിന്ന് സ്വർണാഭരണങ്ങളെല്ലാം ബലം പ്രയോഗിച്ച് ഉൗരിവാങ്ങുകയായിരുന്നു. തൊപ്പി വച്ചിരുന്ന മോഷ്ടാവിനെ കണ്ടാൽ അറിയാമെന്നും ഇയാൾ മദ്യപിച്ചിരുന്നതായും ഓമന പറയുന്നു. കടയ്ക്കൽ പൊലീസ് സ്റ്റേഷനിൽ നിന്ന് 400 മീറ്റർ മാത്രം അകലെയാണ് മോഷണം നടന്ന വീട്.

English Summary: The retired teacher was threatened with a knife and robbed of 5 gold ornaments

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com