പുതിയ കൊല്ലം റെയിൽവേ സ്റ്റേഷൻ 2025ൽ കമ്മിഷൻ ചെയ്യും: പ്രേമചന്ദ്രൻ

SHARE

കൊല്ലം∙ കൊല്ലം റെയിൽവേ സ്റ്റേഷൻ സമഗ്ര പുനർനിർമാണ വികസന പദ്ധതി 2025ൽ കമ്മിഷൻ ചെയ്യുമെന്നും ആദ്യഘട്ടം 2024 ജനുവരിയിൽ പൂർത്തിയാക്കുമെന്നും എൻ.കെ. പ്രേമചന്ദ്രൻ എം.പി. ചെന്നൈ ദക്ഷിണ റെയിൽവേ ആസ്ഥാനത്ത് എംപിയുടെ സാന്നിധ്യത്തിൽ ദക്ഷിണ റെയിൽവേ ജനറൽ മാനേജർ വിളിച്ച ഉന്നതതല യോഗത്തിലാണ് തീരുമാനം. 6 മാസം മുൻപ് പദ്ധതി പൂർത്തീകരിക്കുവാൻ കഴിയുന്ന വിധത്തിൽ നിർമാണ പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണെന്ന് മേൽനോട്ട ചുമതലയുളള ചീഫ് അഡ്മിനിസ്ട്രേറ്റീവ് ഓഫിസർ പറഞ്ഞു.

കൊല്ലം റെയിൽവേ സ്റ്റേഷനിൽ സ്ഥാപിക്കുന്ന ട്രെയിനിങ് ഇൻസ്റ്റിറ്റ്യുട്ടിന്റെ ഒന്നാംഘട്ടം വൈകാതെ പൂർത്തിയാകും. 20 റേക്കുകളുകളുള്ള മെമു ട്രെയിനുകൾ അറ്റകുറ്റപ്പണി ഷെഡ് നിർമാണത്തിനുള്ള കരാർ നൽകിയിട്ടുണ്ട്. കൊല്ലം - ചെങ്കോട്ട റൂട്ടിൽ ഓടുന്ന ട്രെയിനുകളിലെ പഴയ കോച്ചുകൾ മാറ്റി എൽഎച്ച്ബി കോച്ചുകൾ ഉൾപ്പെടുത്താനും നടപടി തുടങ്ങിയിട്ടുണ്ട്. പുനലൂർ - ഗുരുവായൂർ എക്സ്പ്രസ് മധുര വരെ ദീർഘിപ്പിക്കുന്നതിനും വിസ്റ്റോഡോം കോച്ച് ഘടിപ്പിക്കുന്നതിനും വേണ്ടിയുളള ശുപാർശ റെയിൽവേ ബോർഡിന് സമർപ്പിച്ചിട്ടുണ്ട്. പുനലൂർ–ചെങ്കോട്ട സെക്‌ഷനിലെ ട്രെയിനുകളുടെ കോച്ചുകൾ വർധിപ്പിക്കണമന്നുളള ആവശ്യം വൈദ്യുതീകരണം പൂർത്തിയാകുന്നതോടെ നടപ്പാക്കുന്നതിനുളളള പരിശോധന നടന്നുവരികയാണ്.

പുനലൂർ - ചെങ്കോട്ട വൈദ്യുതീകരണം ഈ വർഷം ഡിസംബറിൽ പൂർത്തിയാകും. അമൃത് ഭാരത് പദ്ധതിയിൽ ഉൾപ്പെടുത്തി പുനലൂർ റെയിൽവേ സ്റ്റേഷന്റെ സമഗ്ര വികസനത്തിനുളള ടെൻഡർ നടപടി  കഴിഞ്ഞ മാസം  22 ന് പൂർത്തീകരിച്ചിട്ടുണ്ട്. മൂന്നാം പ്ലാറ്റ്ഫോം നിർമിക്കുന്നതിനുള്ള സാങ്കേതിക പരിശോധന നടന്നു. എറണാകുളം-വേളാങ്കണ്ണി-എറണാകുളം സ്പെഷൽ സർവീസ് ബൈ-വീക്കിലി പ്രതിദിന എക്സ്പ്രസായി സർവിസ് നടത്തുന്നതിനുളള അനുമതിയ്ക്കായുള്ള അപേക്ഷ റെയിൽവേ ബോർഡിന് സമർപ്പിച്ചിട്ടുണ്ട്. ഗുരുവായൂർ - പുനലൂർ - ഗുരുവായൂർ എക്സ്പ്രസ്, മധുര - ചെങ്കോട്ട - മധുര പാസഞ്ചർ, ചെങ്കോട്ട - കൊല്ലം - ചെങ്കോട്ട പാസഞ്ചർ എന്നീ ട്രെയിൻ സർവീസുകൾ യോജിപ്പിച്ച് ഗുരുവായൂർ - മധുര ഇന്റർസിറ്റി എക്സ്പ്രസായി ഓടിക്കാനുള്ള പഠനം പൂർത്തിയാക്കി സർവീസ് ആരംഭിക്കുന്നതിനുളള ശുപാർശ റെയിൽവേ ബോർഡിന് സമർപ്പിച്ചിട്ടുണ്ട്.

പാലരുവി എക്സ്പ്രസ് തുത്തുക്കുടിയിലേയ്ക്ക് ദീർഘിപ്പിക്കണമെന്നാവശ്യം റെയിൽവേ ടൈംടേബിൾ കമ്മിറ്റിയുടെ പരിഗണനയ്ക്ക്  നൽകിയിട്ടുണ്ട്. കിളികൊല്ലൂർ റെയിൽവേ സ്റ്റേഷനിലെ ഫുട് ഓവർ ബ്രിജ്, ഒന്നും രണ്ടും പ്ലാറ്റ്ഫോമിന്റെ നിർമാണം എന്നിവ സെപ്റ്റംബറിൽ പൂർത്തീകരിക്കും. ചന്ദനത്തോപ്പ്, തെന്മല, ഇടമൺ, കഴുതുരുട്ടി, ഇടപ്പാളയം, ആര്യങ്കാവ്, ന്യൂ ആര്യങ്കാവ് എന്നീ സ്റ്റേഷനുകളിലെ പ്ലാറ്്റ്ഫോമുകളുടെ വികസനത്തിന് 2.5 കോടി അനുവദിച്ചിട്ടുണ്ട്.

കുണ്ടറയിലെ പ്ലാറ്റ്ഫോമുകളുടെ ഷെൽറ്റർ നിർമാണം ഒക്ടോബറിൽ പൂർത്തിയാക്കും. ലോക്ഡൗൺ പശ്ചാത്തലത്തിൽ എടുത്തു കളഞ്ഞ ആര്യങ്കാവ,് തെന്മല, കുണ്ടറ, പെരിനാട,് മയ്യനാട,് പരവൂർ എന്നീ സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കാനുളള നടപടികൾ റെയിൽവേ മന്ത്രാലയം സ്വീകരിച്ചു വരുന്നതായും ജനറൽ മാനേജർ അറിയിച്ചു.ദക്ഷിണ റെയിൽവേ ജനറൽ മാനേജർ ആർ.എൻ. സിങ്ങും മറ്റ് ഉന്നതഉദ്യോഗസ്ഥരും യോഗത്തിൽ  പങ്കെടുത്തു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

'റിയൽ ലൈഫിലെ കണ്ണനും യമുനയും ഇന്ന് ഒന്നിച്ചില്ല'

MORE VIDEOS