ADVERTISEMENT

ചവറ ∙  2 കോടി രൂപ ചെലവിട്ട് കെഎംഎംഎലിൽ ആധുനിക രീതിയിലുള്ള എയർ കംപ്രസർ സംവിധാനം ‌സ്ഥാപിച്ചു. ടൈറ്റാനിയം പിഗ്‌മെന്റ് നിർമാണത്തിലെ എല്ലാ ഘട്ടത്തിലും കംപ്രസർ എയർ ആവശ്യമാണ്. പൂർണമായും ഓട്ടമാറ്റിക് സിസ്റ്റത്തിൽ പ്രവർത്തിക്കുന്ന പുതിയ സംവിധാനം ഓപ്പറേറ്റർമാരുടെ  ആയാസം കുറയ്ക്കുന്നതിനു  സഹായകരമാണ്. മണിക്കൂറിൽ 660 കിലോവാട്ട് വൈദ്യുതിയിലാണ് ഇത് പ്രവർത്തിക്കുന്നത്. നിലവിൽ ഡ്രൈ എയറും വെറ്റ് എയറും ഒരേ എയർ കംപ്രസറിൽ നിന്നാണ് ഉൽപാദിപ്പിക്കുന്നത്. രണ്ടു മാസത്തിനകം അത്യാധുനിക രീതിയിലുള്ള ഒരു എയർ കംപ്രസർ സംവിധാനം കൂടി സജ്ജമാക്കും. ഇതോടെ ഡ്രൈ എയറും വെറ്റ് എയറും വെവ്വേറെ ഉൽപാദിപ്പിക്കാനും ആവശ്യമനുസരിച്ച് പ്ലാന്റുകളിൽ ലഭ്യമാക്കാനും കഴിയും. 

മണിക്കൂറിൽ 5000 എൻഎം ക്യൂബ് കപ്പാസിറ്റിയുള്ളതാണു പുതിയ കംപ്രസർ. ബെൽജിയത്തിൽ നിർമിച്ച ഓട്ടമാറ്റിക് സംവിധാനങ്ങളോടു കൂടിയ മൂന്ന് സ്ക്രൂ കംപ്രസറുകൾ കൂടി ഈ ശ്രേണിയുടെ ഭാഗമായി മൂന്ന് മാസത്തിനകം സ്ഥാപിക്കും. ഇതോടെ സ്ക്രൂ സാങ്കേതികതയിൽ പ്രവർത്തിക്കുന്ന മൂന്ന് കംപ്രസറുകളും സെൻട്രിഫ്യൂഗൽ സാങ്കേതികതയിൽ പ്രവർത്തിക്കുന്ന  ഒരു കംപ്രസറും കമ്പനിയുടെ ഉൽപന്ന നിർമാണപ്രവർത്തനങ്ങളുടെ ഭാഗമാകും. മണിക്കൂറിൽ 335 കിലോവാട്ട് വൈദ്യുതി ഉപയോഗിച്ച് പ്രവർത്തിച്ചിരുന്ന 5 എയർ കംപ്രസറുകളാണ് കമ്പനിയിൽ പ്രവർത്തിച്ചിരുന്നത്. പുതിയ സംവിധാനത്തിലൂടെ വൈദ്യുത ചെലവിലും പരിപാലനത്തിലും 1.17 കോടി രൂപ വർഷം മിച്ചം വയ്ക്കാൻ കഴിയും. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ എയർ കംപ്രസർ എംഡി ജെ.ചന്ദ്രബോസ് ഉദ്ഘാടനം ചെയ്തു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com