ട്രെയിനുകളുടെ സ്റ്റോപ്പ് പുനഃസ്ഥാപിക്കണം: എൻ.കെ.പ്രേമചന്ദ്രൻ

Mail This Article
കൊല്ലം ∙ കോവിഡിനെ തുടർന്ന് റദ്ദ് ചെയ്ത ട്രെയിനുകളുടെ ലോക്സഭാ മണ്ഡലത്തിലെ സ്റ്റോപ്പുകൾ എത്രയും വേഗം പുനഃസ്ഥാപിക്കണമെന്ന് എൻ.കെ.പ്രേമചന്ദ്രൻ എംപി ലോക്സഭയിൽ ആവശ്യപ്പെട്ടു. നാഗർകോവിൽ-കോട്ടയം പാസഞ്ചർ, (16366), പുനലൂർ-ഗുരുവായൂർ എക്സ്പ്രസ് (16327/16328) എന്നിവയ്ക്കു പെരിനാട്ടും ചെന്നൈ എഗ്മോർ-കൊല്ലം എക്സ്പ്രസ് (16101/16102), തെങ്കാശി-പാലക്കാട് പാലരുവി എക്സ്പ്രസ് (6791/16792) എന്നിവയ്ക്ക് തെന്മലയിലും ആര്യങ്കാവിലും മലബാർ എക്സ്പ്രസിന് (16629/16630) മയ്യനാട്ടും മംഗളൂരു-തിരുവനന്തപുരം എക്സ്പ്രസ് (16347/16348), ചെന്നൈ എഗ്മോർ-ഗുരുവായൂർ-ചെന്നൈ എക്സ്പ്രസ് (16128/16127) എന്നിവയ്ക്ക് പരവൂരും സ്റ്റോപ്പുകളുണ്ടായിരുന്നത് പുനഃസ്ഥാപിക്കണം.
ട്രെയിൻ സർവീസുകൾ പുനഃസ്ഥാപിച്ചപ്പോൾ കോവിഡ് കാലത്തെ വരുമാന കുറവ് കണക്കിലെടുത്ത് സ്റ്റോപ്പുകൾ നിർത്തലാക്കിയത് നീതികരിക്കാനാവില്ല. ചില ട്രെയിനുകൾക്ക് സ്റ്റോപ്പുകൾ പുനഃസ്ഥാപിച്ചെങ്കിലും പൂർണമായി എല്ലാ ട്രെയിനുകളുടെയും എല്ലാ സ്റ്റോപ്പുകളും അനുവദിച്ചിട്ടില്ല. യാത്രക്കാരുടെ ബുദ്ധിമുട്ട് കണക്കിലെടുത്ത് അടിയന്തരമായി സ്റ്റോപ്പുകൾ പുനഃസ്ഥാപിക്കണമെന്ന് എംപി ആവശ്യപ്പെട്ടു.