കണ്ടൽ കാട് വെട്ടി നശിപ്പിച്ച് നിലം നികത്തിയതായി പരാതി
Mail This Article
×
ക്ലാപ്പന∙ സ്വകാര്യ ഭൂമിയിലെ കണ്ടൽ കാട് വെട്ടി നശിപ്പിച്ച് ക്വട്ടേഷൻ മാഫിയയുടെ നേതൃത്വത്തിൽ അനധികൃതമായി നിലം നികത്തിയതായി പരാതി. ക്ലാപ്പന പഞ്ചായത്ത് പതിനഞ്ചാം വാർഡിൽ നാണിക്കുട്ടി മണ്ണേൽ കടവിന് സമീപത്തെ മുണ്ടക പാടത്തെ കണ്ടൽ കാട് മണ്ണുമാന്തി ഉപയോഗിച്ച് നശിപ്പിച്ച ശേഷമാണു നിലം നികത്തൽ.
ജില്ലയിൽ ഏറ്റവും കൂടുതൽ നിലം നികത്തുന്ന പഞ്ചായത്തിൽ റവന്യു, പൊലീസ് വകുപ്പുകൾ ചേർന്നു പരിശോധന തുടരുന്നതിനിടയിലാണ് കഴിഞ്ഞ ദിവസം ഭൂമാഫിയ സംഘം ക്വട്ടേഷൻ സംഘത്തിന്റെ സംരക്ഷണയിൽ നിലം നികത്തിയത്. ഇതിനെതിരെ വിവിധ സംഘടനകൾ സമരവുമായി രംഗത്തെത്തിയിട്ടുണ്ട്. നിലം നികത്തൽ തടയാൻ എത്തിയവരെ ക്വട്ടേഷൻ സംഘം വിരട്ടി ഓടിച്ചെന്നും പരാതിയിൽ പറയുന്നു
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.