ADVERTISEMENT

കൊട്ടിയം∙ മലയാള മനോരമ തൊഴിൽ വീഥിയും മയ്യനാട് വിന്നേഴ്സ് പിഎസ്‌സിയും ചേർന്നു വിന്നേഴ്സ് പിഎസ്‌‌സിയുടെ കൊട്ടിയത്തെ സെന്ററിൽ നടത്തിയ യൂണിവേഴ്സിറ്റി അസിസ്റ്റന്റ് മാതൃക പരീക്ഷയിൽ നൂറിലധികം ഉദ്യോഗാർഥികൾ പങ്കെടുത്തു. യൂണിവേഴ്സിറ്റി അസിസ്റ്റന്റ് പരീക്ഷയുടെ പ്രിലിമിനറി പരീക്ഷ വിജയിച്ച ഉദ്യോഗാർഥികൾക്കു പ്രധാന പരീക്ഷയ്ക്കു മുൻപുള്ള മികച്ച തയാറെടുപ്പാണ് മാതൃക പരീക്ഷയിലൂടെ മലയാള മനോരമ തൊഴിൽ വീഥിയും വിന്നേഴ്സ് പിഎസ്‌സിയും നൽകിയത്. വിന്നേഴ്സ് പിഎസ്‌സി മാനേജിങ് ഡയറക്ടർ നിഖിൽ പ്രകാശ് ‘പരീക്ഷ എങ്ങനെ അഭിമുഖീകരിക്കണം’ എന്നതിനെക്കുറിച്ച് മാർഗ നിർദേശങ്ങൾ നൽകി.

മാതൃക പരീക്ഷയിൽ ഉമയനല്ലൂർ വടക്കുംകര വെസ്റ്റ് നാരായണാലയത്തിൽ ആർ.അഭിലാഷിന് ഒന്നാം സ്ഥാനവും മടവൂർ, ഞാരയിൽക്കോണം, കക്കോട് നിളയിൽ രേഷ്മ ആർ. ചന്ദ്രന് രണ്ടാം സ്ഥാനവും ചാത്തന്നൂർ മേലേവിള സോപാനം(വിളയിൽ)യു.ആർ.ശ്രുതിക്ക് മൂന്നാം സ്ഥാനവും ലഭിച്ചു. വിജയികൾക്ക് സമ്മാനം വിതരണം ചെയ്തു. മാതൃക പരീക്ഷയിൽ റജിസ്റ്റർ ചെയ്ത ആദ്യത്തെ 100പേർക്ക് തൊഴിൽവീഥി 6 മാസത്തേക്കു നൽകും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com