ADVERTISEMENT

കൊല്ലം ∙ കോർപറേഷൻ മേഖലയിൽ അയ്യങ്കാളി തൊഴിലുറപ്പ് പദ്ധതി തൊഴിലാളികൾക്കു കൂലിയും ഓണം അലവൻസും ലഭിച്ചില്ല. 40 ദിവസം വരെയുള്ള കൂലിക്കുടിശിക ഉണ്ടെന്ന ആരോപണം ഉയരുന്നു. രണ്ടായിരത്തോളം തൊഴിലാളികൾ ആണു കോർപറേഷൻ പരിധിയിൽ ഉള്ളത്. പ്രതിദിനം 333 രൂപയാണു കൂലി. വർഷത്തിൽ 100 ദിവസം വീതം ജോലി നൽകണമെന്നാണു വ്യവസ്ഥ. 100 ദിവസം  പൂർത്തിയാക്കിയവർക്ക് 1000 രൂപ വീതം ഓണം അലവൻസ് അനുവദിച്ചെങ്കിലും അതിന്റെ വിതരണവും നടന്നിട്ടില്ല. 

ജോലിക്കൂലിയും അലവൻസും നൽകാതെ തൊഴിലാളികളെ പട്ടിണിക്കിടുന്ന നടപടി കോർപറേഷൻ അവസാനിപ്പിക്കണമെന്നു തൊഴിലുറപ്പ് തൊഴിലാളി യൂണിയൻ (എൻയുആർഇജിഎസ്–യുടിയുസി) ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. ഓണം കഴിഞ്ഞു ദിവസങ്ങൾ പിന്നിട്ടിട്ടും ഓണം അലവൻസ് ലഭിച്ചിട്ടില്ല. മാസങ്ങളായി കൂലിയും നൽകുന്നില്ല.

അടിയന്തരമായി കുടിശിക തുക വിതരണം ചെയ്തില്ലെങ്കിൽ സമരം ആരംഭിക്കാൻ യൂണിയൻ ജില്ലാ കമ്മിറ്റി യോഗം തീരുമാനിച്ചു. കെ.രാജി അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി വെളിയം ഉദയകുമാർ, ചവറ സുനിൽ, സ്വർണമ്മ, ഗോപകുമാർ, ബിജു വി.നായർ, സുന്ദരേശൻ പിള്ള എന്നിവർ പ്രസംഗിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com