ADVERTISEMENT

കൊട്ടാരക്കര∙ ങ്ങളും മലിനജലവും പുലമൺതോട്ടിലേക്ക്. നടപടി സ്വീകരിക്കാതെ കൊട്ടാരക്കര നഗരസഭ. നിയമലംഘനം വ്യാപകമായിട്ടും കണ്ടില്ലെന്ന് നടിക്കുകയാണ് അധികൃതർ.കഴിഞ്ഞ ദിവസം ബസ് സ്റ്റാൻഡിലെ മാലിന്യങ്ങൾ തോട്ടിലേക്ക് ഒഴുകി.

മാലിന്യം ഒഴുക്കുന്നവർക്ക് എതിരെ കർശനനടപടി സ്വീകരിക്കുമെന്നാണ് നഗരസഭ ആരോഗ്യ വിഭാഗത്തിന്റെ താക്കീത്. തോട്ടിലേക്ക് മാലിന്യം ഒഴുക്കാൻ പൈപ്പുകൾ സ്ഥാപിച്ചവർക്ക് നേരത്തേ നോട്ടിസ് നൽകിയിരുന്നു.

പൈപ്പ് നീക്കം ചെയ്യണമെന്നാണ് ആവശ്യം. തുടർ നടപടി സ്വീകരിച്ചിട്ടില്ല. ഇപ്പോഴും മാലിന്യം ഒഴുക്കുന്നു. ശുചിമുറി പൈപ്പുകൾ ഉൾപ്പെടെ പുലമൺതോട്ടിലേക്ക് ജലം എത്തുന്ന കൈത്തോടുകളിലേക്കാണ് സ്ഥാപിച്ചിട്ടുള്ളത്. നേരത്തേ നടത്തിയ പരിശോധനകളിൽ ഇവ കണ്ടെത്തിയിരുന്നു. ഗുരുതരമായ ആരോഗ്യപ്രശ്നങ്ങൾ ഉണ്ടാക്കുന്ന വിഷയത്തിൽ അധികൃതർ മൗനം തുടരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com