ADVERTISEMENT

കൊല്ലം ∙ ചരിത്രപ്രസിദ്ധമായ കസബ ജയിൽ ഇനി ശിശുക്ഷേമ സമിതി ഓഫിസായി പ്രവർത്തിക്കും. ശിശുക്ഷേമ സമിതിക്ക് ഓഫിസ് അനുവദിച്ച ഓർഡർ ജില്ലാ കലക്ടർ ഡോക്ടർ അഫ്സാന പർവീൺ ശിശുക്ഷേമ സമിതി സെക്രട്ടറി ഡി.ഷൈൻ ദേവിനു കൈമാറി. ജില്ലാ ട്രഷറർ എൻ.അജിത് പ്രസാദ്, വൈസ് പ്രസിഡന്റ് ഷീബ ആന്റണി എന്നിവർ പങ്കെടുത്തു. 

ജില്ലയെ ബാലസൗഹൃദ ജില്ലയാക്കുന്നതിനു വേണ്ടിയുള്ള പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചാണ്  കലക്ടറുടെ നേതൃത്വത്തിൽ ഓഫിസ് അനുവദിച്ചത്. എന്റെ വിദ്യാലയം എന്റെ കൃഷി, ലഹരിക്കെതിരെയുള്ള ക്യാംപെയ്ൻ, ബാല ചിത്രരചന ക്യാപ്, ചെസ് അക്കാദമി, കുട്ടികളുടെ പാർക്ക്, കുട്ടികളുടെ ഗതാഗത സൗകര്യം, ശിശു സൗഹൃദ പൊലീസ് സ്റ്റേഷൻ, ശിശു സൗഹൃദ കോടതി, ശിശു സൗഹൃദ പൊതുഇടങ്ങൾ, ഈവനിങ് കെയർ സെന്റർ, ക്രഷുകളുടെ മാതൃക പ്രവർത്തനം, കുട്ടി ലൈബ്രറി, കുട്ടികളുടെ കൃഷിയിടങ്ങൾ, എന്നിവ പദ്ധതിയുടെ ഭാഗമായി നടന്നുവരികയാണ്.

കേരളത്തിലെ ആദ്യത്തെ ഇലക്ട്രോണിക് അമ്മത്തൊട്ടിൽ, കുട്ടികളുടെ ഓൺലൈൻ ചാനൽ, നാടൻ ആഹാരങ്ങൾ പ്രോത്സാഹിപ്പിക്കുന്ന പദ്ധതികൾ, യോഗ പരിശീലനം,ബാലവേല വിമുക്ത ജില്ല എന്നിവയെല്ലാം ഈ പദ്ധതിയുടെ ഭാഗമാണ്. 24 മണിക്കൂറും പ്രവർത്തിക്കുന്ന 15 17 ടോൾഫ്രീ നമ്പർ തണൽ കൊല്ലത്ത് പ്രവർത്തിച്ചു  വരുന്നുണ്ട്. . ശിശു പരിചരണത്തിൽ കേരളത്തിൽ ഒന്നാം സ്ഥാനത്തുള്ള കൊല്ലം കേരളത്തിലെ ആദ്യത്തെ ബാലസൗഹൃദ ജില്ലയാകാനുള്ള തയാറെടുപ്പിലാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com