2 മോഷണക്കേസ് പ്രതികളെ പിടികൂടി

Mail This Article
കരുനാഗപ്പള്ളി ∙ 2 മോഷണക്കേസ് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു. കരുനാഗപ്പള്ളി താലൂക്ക് ആശുപത്രിയിൽ നിന്ന് ഇൻവർട്ടർ മോഷ്ടിച്ച കേസിൽ കരുനാഗപ്പള്ളി കോഴിക്കോട് ചക്കാല കിഴക്കതിൽ എസ്.സന്ദീപ് (28), കരുനാഗപ്പള്ളി വാഴാലിക്കടവ് മുസ്‍ലിം പള്ളിയിലെ നബിദിനാഘോഷത്തിന്റെ അലങ്കാര ബൾബുകൾ മോഷ്ടിച്ചതിന് കല്ലേലിഭാഗം സജിത് ഭവനത്തിൽ ജി.ഗോപകുമാർ (42) എന്നിവരാണു പിടിയിലായത്.
അലങ്കാര ബൾബുകൾ നഷ്ടപ്പെട്ടെന്ന പള്ളി സെക്രട്ടറിയുടെ പരാതിയിലും ഇൻവർട്ടർ മോഷ്ടിച്ചെന്ന നഴ്സിങ് ഓഫിസറുടെ പരാതിയിലും പൊലീസ് കേസ് എടുത്തിരുന്നു. സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് പൊലീസ് പ്രതികളെ കണ്ടെത്തിയത്. ഇൻസ്പെക്ടർ വി.ബിജുവിന്റെ നേതൃത്വത്തിൽ എസ്ഐമാരായ ഷമീർ, ഷാജിമോൻ, റഹീം, എഎസ്ഐ സജീന, എസ്‍സിപിഒമാരായ രാജീവ്, ഹാഷിം എന്നിവരടങ്ങിയ സംഘമാണു പ്രതികളെ പിടികൂടിയത്.