ADVERTISEMENT

പുനലൂർ ∙ കഴിഞ്ഞ രാത്രിയിൽ ഉണ്ടായ തീപിടിത്തത്തിൽ വീടിന്റെ അടുക്കളയും വീട്ടുപകരണങ്ങളും പൂർണമായും കത്തിനശിച്ചു. തൊളിക്കോട് ശ്രീശൈലത്തിൽ ദേവന്റെ വീടിന്റെ അടുക്കള ആണ് കത്തിയത്.

അടുക്കളയിൽ നിന്നുള്ള പൊട്ടിത്തെറിയുടെ ശബ്ദം കേട്ട് മറ്റു മുറിയിൽ ഉറങ്ങിയിരുന്നവർ ഉണർന്ന് പുനലൂർ ഫയർഫോഴ്സിനെ അറിയിച്ചു. ഇവരെത്തി ജനൽച്ചില്ലുകൾ തകർത്ത് അടുക്കളയിലെ തീ അണച്ചതിനാൽ വലിയ ദുരന്തം തടയാനായി. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് ഇടയാക്കിത് എന്നു സംശയിക്കുന്നു. 3 ലക്ഷത്തോളം രൂപയുടെ നഷ്ടം കണക്കാക്കുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com