ADVERTISEMENT

കരുനാഗപ്പള്ളി ∙ മഴ ശക്തമായതോടെ പ്രദേശത്തെ വിവിധ ഭാഗങ്ങൾ വെള്ളക്കെട്ടിലായി. നഗരസഭയിലെയും കുലശേഖരപുരം, തൊടിയൂർ, തഴവ ഗ്രാമപ്പഞ്ചായത്തിലേയും ഒട്ടേറെ വീടുകളിൽ വെള്ളം കയറി . റോഡുകളും വെള്ളക്കെട്ടിലാണ്. ദേശീയപാതയുടെ കരോട്ടു മുക്കിനു വടക്കു ഭാഗം മുതൽ കെഎസ്ആർടിസി ഡിപ്പോയ്ക്ക് വടക്കു ഭാഗം വരെയുള്ള ടൗൺ പ്രദേശം തോട് പോലെയായി . നിർമാണ പ്രവർത്തനങ്ങൾ നടക്കുന്ന ഭാഗത്ത് ഇരു വശങ്ങളിലെ സ്ഥാപനങ്ങളിലേക്കും വീടുകളിലേക്കും വെള്ളം കയറി.

flood-in-kollam
കരുനാഗപ്പള്ളി ടൗണിൽ എസ്ബിഎം ഹോസ്പിറ്റലിനു തെക്കു ഭാഗത്തു നിന്നു കിഴക്കോട്ടുള്ള ഗായത്രി ജംക്‌ഷൻ റോഡിലെ വെള്ളക്കെട്ട്

നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ പലഭാഗത്തും വെള്ളം ഒഴുകി പോകാൻ സൗകര്യമില്ലാത്ത സ്ഥിതിയിലാണ്.ടൗണിന്റെ ഹൃദയ ഭാഗത്ത് 15–ാം ഡിവിഷനിൽ എസ്ബിഎം ഹോസ്പിറ്റലിനു തെക്കുഭാഗത്തു നിന്നും കിഴക്കോട്ടുള്ള ഗായത്രി ജംക്‌ഷൻ റോഡ് വെള്ളക്കെട്ടിലാണ്. ഈ ഭാഗത്ത് നിന്ന് മുൻപ് വെള്ളം ഒഴുകിപ്പോയിരുന്ന ഓട ഉൾപ്പെടെ ചിലർ കയ്യേറിയതിനെ തുടർന്നാണ് റോഡിൽ വെള്ളക്കെട്ട് ഉണ്ടായതെന്നു പറയുന്നു.

ചെറിയ മഴയിൽ പോലും റോഡ് വെള്ളക്കെട്ടിലാകുന്നത് യാത്ര ദുരിതം വർധിപ്പിച്ചിരിക്കുകയാണ്.തഴത്തോടുകളും പറ്റോലിതോടും കവിഞ്ഞൊഴുകി . തോടുകളിലെ വശങ്ങളിലുള്ള വീടുകളിലേക്കും വെള്ളം കയറുന്ന അവസ്ഥയാണ്. പല ഭാഗത്തും വൻ തോതിൽ കൃഷിനാശവും ഉണ്ടായി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com