കൊല്ലം ജില്ലയിൽ ഇന്ന് (1-10-2023); അറിയാൻ, ഓർക്കാൻ
Mail This Article
റെയിൽവേ ഗേറ്റ് അടച്ചിടും; മൈനാഗപ്പള്ളി ∙ ആശാരിമുക്ക്– കാരൂർക്കടവ് റോഡിലെ റെയിൽവേ ഗേറ്റ് അറ്റകുറ്റപ്പണികൾക്കായി നാളെ രാവിലെ 8മുതൽ വൈകിട്ട് 6വരെ അടച്ചിടുമെന്നും വാഹനങ്ങൾ വഴിതിരിഞ്ഞ് പോകണമെന്നും ദക്ഷിണ റെയിൽവേ മാവേലിക്കര സീനിയർ സെക്ഷൻ എൻജിനീയർ അറിയിച്ചു.
റബർ സബ്സിഡി
പവിത്രേശ്വരം ∙ റബർ ഉൽപാദക സംഘത്തിൽ റബർ സബ്സിഡിക്ക് അപേക്ഷ ക്ഷണിച്ചു. റജിസ്ട്രേഷൻ ഉള്ളവർക്ക് ഈ വർഷത്തെ കരം അടച്ച രസീത് ഉൾപ്പെടെ ജൂലൈ മുതലുള്ള ബില്ലുകൾ സമർപ്പിക്കാം. ഇതുവരെ റജിസ്റ്റർ ചെയ്യാത്തവർക്ക് ഇപ്പോൾ റജിസ്റ്റർ ചെയ്യാൻ അവസരം ഉണ്ടെന്നും പ്രസിഡന്റ് പി.ടി.വേണുഗോപാൽ അറിയിച്ചു. ഫോൺ – 9496328752.
അപേക്ഷ ക്ഷണിച്ചു
കൊട്ടാരക്കര ∙ ബ്ലോക്ക് കൃഷിശ്രീ സെന്ററിൽ ഫെസിലിറ്റേറ്റർ തസ്തികയിൽ അപേക്ഷ ക്ഷണിച്ചു. ജില്ലയിൽ സ്ഥിരതാമസക്കാരായ വിരമിച്ച കൃഷി ഉദ്യോഗസ്ഥരോ അഗ്രികൾച്ചറൽ എൻജിനീയറിങ്/ബിഎസ്‌സി അഗ്രികൾച്ചർ/വിഎച്ച്എസ്ഇ/മെക്കാനിക്കൽ എൻജിനീയറിങ് ഡിഗ്രി/ഡിപ്ലോമ യോഗ്യതയുള്ളവർക്കോ അപേക്ഷിക്കാം. കുറഞ്ഞത് മൂന്നു വർഷത്തെ പ്രവൃത്തിപരിചയം വേണം. അപേക്ഷകൾ 3ന് 4ന് മുൻപായി കൊട്ടാരക്കര എഡിഎ ഓഫിസിൽ നൽകണം. ഫോൺ: 04742453640.