ADVERTISEMENT

കൊട്ടാരക്കര∙ കൊട്ടാരക്കര പൊലീസ് സ്റ്റേഷൻ നിർമാണം തൂണുകളിൽ ഒതുങ്ങി. പരിസരം കാടു കയറി. നിർമാണം ആരംഭിച്ചിട്ട് ഒരു വർഷത്തോളമായി. പണം നൽകാത്തതിനാൽ കരാറുകാരൻ ജോലി ഉപേക്ഷിച്ചതായാണ് വിവരം. അഞ്ചു മാസമായി ഒരു ജോലിയും നടക്കുന്നില്ല. കച്ചേരി ജംക്‌ഷനിലെ ഇടുങ്ങിയ കെട്ടിടത്തിൽ നിന്ന് ആധുനിക സൗകര്യങ്ങളോടെ പൊലീസ് സ്റ്റേഷനെ മാറ്റാൻ ലക്ഷ്യമിട്ടായിരുന്നു നിർമാണം. 1.7 കോടി രൂപ ചെലവിട്ടുള്ള കെട്ടിടത്തിന്റെ നിർമാണോദ്ഘാടനം കഴിഞ്ഞ ഒക്ടോബർ 21നായിരുന്നു . 

ഒന്നര വർഷത്തിനകം നിർമാണം പൂർത്തിയാക്കുമെന്നായിരുന്നു പ്രഖ്യാപനം. കൊട്ടാരക്കര ഗേൾസ് ഹൈസ്കൂളിന് സമീപം പഴയ പൊലീസ് സിഐ ഓഫിസ് പരിസരത്ത് പൊലീസ് സ്റ്റേഷൻ ഉൾപ്പെടെ മൂന്ന് കെട്ടിടങ്ങളാണ് ഉയരുന്നത്. പൊലീസ് ട്രെയിനിങ് സെന്റർ, വനിത സെൽ വിഭാഗങ്ങൾക്കും പ്രത്യേക കെട്ടിടങ്ങൾ നിർമിക്കുന്നു. ഇതേ കാലയളവിലായിരുന്നു ആ കെട്ടിടങ്ങളുടെയും നിർമാണം ആരംഭിച്ചത്. ഇവയുടെ നിർമാണം തുടരുന്നു. പൊലീസ് സ്റ്റേഷനോട് മാത്രം അധികൃതരുടെ അവഗണന തുടരുന്നു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com