ADVERTISEMENT

കടയ്ക്കൽ∙ തെങ്കാശിയിൽ എടിഎം മെഷീൻ തകർത്ത് മോഷണം നടത്താൻ ശ്രമിച്ച പ്രതിയെ കടയ്ക്കൽ പൊലീസ് കസ്റ്റഡിയിൽ എടുത്ത് തെങ്കാശി പൊലീസിന് കൈമാറി. കോട്ടുക്കൽ കൃഷ്ണ വിലാസത്തിൽ രാജേഷാണ് പിടിയിലായത്. തെങ്കാശിയിൽ എത്തി ലോഡ്ജിൽ മുറിയെടുത്ത ശേഷം രാത്രി അടുത്തുണ്ടായിരുന്ന എടിഎം കൗണ്ടറിൽ മോഷണത്തിന് ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. മെഷീൻ  മറിച്ചിട്ടു. കവർച്ച നടത്താൻ കഴിയാതെ തിരിച്ച് കോട്ടുകലിൽ എത്തി. ഇയാളുടെ കൈവശം ഉണ്ടായിരുന്ന ആധാർ കാർഡ് എടിഎം കൗണ്ടറിനുളളിൽ വീണിരുന്നു. രാവിലെ പണം ഇടപാടിന് എത്തിയവർ എടിഎം മെഷീൻ മറിഞ്ഞ് കിടക്കുന്നത് കണ്ടു. തെങ്കാശി പൊലീസ് അന്വേഷണം തുടങ്ങി. സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ചു. അന്വേഷണത്തിൽ ലോഡ്ജിൽ മുറി എടുത്തിരുന്നതായും രാത്രി തന്നെ മടങ്ങിയതായും കണ്ടെത്തി. കടയ്ക്കൽ കോട്ടുക്കൽ സ്വദേശിയാണ് പ്രതി എന്ന് മനസ്സിലാക്കിയ തെങ്കാശി പൊലീസ് വിവരം കടയ്ക്കൽ പൊലീസിന് കൈമാറി. കടയ്ക്കൽ സിഐ രാജേഷ് പ്രതിയെ കസ്റ്റഡിയിലെടുത്തു തെങ്കാശി പൊലീസിനു കൈമാറി.   രാജേഷ് അബ്കാരി കേസ് ഉൾപ്പെടെ നിരവധി കേസുകളിലെ പ്രതിയാണെന്നു പൊലീസ് പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com