ADVERTISEMENT

പരവൂർ∙ ദലിത് യുവതിയെ പീഡിപ്പിച്ചെന്ന പരാതിയിൽ ഒളിവിലായിരുന്ന പരവൂർ നഗരസഭയിലെ ഒളിവിലായിരുന്ന കോൺഗ്രസ് കൗൺസിലർ ആർ.എസ്.വിജയ് (30) അറസ്റ്റിൽ. കഴിഞ്ഞ ദിവസം അർധ രാത്രിയോടെ തിരുവനന്തപുരം വിമാനത്താവളത്തിൽ നിന്നാണു പിടികൂടിയത്. വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ഇരുപത്തിനാലുകാരിയുടെ പരാതിയിലാണു നഗരസഭയിലെ പെരുമ്പുഴ വാർഡ് കൗൺസിലറായ വിജയ്ക്കെതിരെ പൊലീസ് കേസെടുത്തത്. തുടർന്ന് ഒളിവിൽ പോയതായിരുന്നു വിജയ്‌. ചാത്തന്നൂർ എസിപി ബി.ഗോപകുമാറിന്റെ നേതൃത്വത്തിലുള്ള പൊലീസ് സംഘമാണ് അറസ്റ്റ് ചെയ്തത്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com