ADVERTISEMENT

ഓയൂർ ∙ ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് അധീനതയിലുള്ള വെളിനല്ലൂർ സാമൂഹികാരോഗ്യ കേന്ദ്രം കുടുംബശ്രീ ജനകീയ ഹോട്ടൽ പൂട്ടി. കുടുംബശ്രീ പ്രവർത്തകർ ഹരിതകർമ സേനയിൽ പ്രവർത്തിക്കുന്നതിനാൽ ഹോട്ടൽ നടത്താൻ കഴിയുന്നില്ലെന്നാണ് അധികൃതർ പറയുന്നത്. മറ്റു കുടുംബശ്രീ യൂണിറ്റ് പ്രവർത്തകരെ ഏൽപിക്കാൻ ശ്രമിച്ചെങ്കിലും ആരും ഏറ്റെടുക്കാൻ തയാറായില്ല. ഇപ്പോൾ സാമൂഹിക ആരോഗ്യകേന്ദ്രത്തിൽ പുതിയ ഐസലേഷൻ വാർഡ് പണിയുന്നതിനുള്ള സാധനങ്ങൾ ശേഖരിക്കുന്ന കേന്ദ്രമായി പ്രവർത്തിക്കുകയാണ്.

സാമൂഹിക ആരോഗ്യകേന്ദ്രമായി ഉയർത്തിയെങ്കിലും ആവശ്യമായ സ്റ്റാഫ് പാറ്റേൺ ലഭിക്കാത്തതിനാൽ പലപ്പോഴും ഉച്ചകഴിഞ്ഞുള്ള ഒപി പോലും പലപ്പോഴും നിർത്തി വയ്ക്കേണ്ടി വരുന്നു. കിടത്തിച്ചികിത്സ നടത്താനും കഴിയുന്നില്ല. വൈകുന്നേരം രാത്രി എട്ടോടെ ആരോഗ്യകേന്ദ്രത്തിന്റെ ഗേറ്റ് അടയ്ക്കുന്നതാണ് പതിവ്. കെട്ടിടങ്ങൾ നിർമിക്കുന്നതല്ലാതെ  ഏതെങ്കിലും അത്യാഹിതം സംഭവിച്ചാൽ 20 കിലോമീറ്റർ സഞ്ചരിച്ചു പാരിപ്പള്ളയിലോ, കൊട്ടാരക്കര താലൂക്ക് ആശുപത്രിയിലോ, കൊല്ലത്തെ ജില്ലാ ആശുപത്രിയിലോ രോഗികൾ പോകേണ്ട അവസ്ഥയാണ്.

സാധാരണ ജനങ്ങൾക്ക് ഏറെ പ്രയോജനം ചെയ്യുന്ന ജനകീയ ഹോട്ടൽ സംരംഭം തുടങ്ങാൻ നടപടി സ്വീകരിക്കണമെന്നാണ് ആശുപത്രിയിൽ എത്തുന്ന രോഗികളുടെ ആവശ്യം. കെട്ടിടം നവീകരിക്കുന്നതിനു ബ്ലോക്ക് പഞ്ചായത്ത് ബജറ്റിൽ പണം വകയിരുത്തിയെന്നും നവീകരിച്ചതിനു ശേഷം പുതിയ സംരംഭകരെ കണ്ടെത്താൻ ശ്രമിക്കുമെന്ന് വെളിനല്ലൂർ ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് എം.അൻസർ പറഞ്ഞു

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com