ADVERTISEMENT

ആയൂർ ∙ പണം സ്വീകരിക്കുന്നതിനുള്ള സമയം വെട്ടിക്കുറച്ചതു ആയൂരിലെ വൈദ്യുതി ഓഫിസിലെത്തുന്ന ഉപഭോക്താക്കളെ ബുദ്ധിമുട്ടിലാക്കുന്നതായി പരാതി. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണു സമയം വെട്ടിച്ചുരുക്കിയത്. ഇപ്പോൾ 3 മണി കഴിഞ്ഞെത്തുന്നവർക്കു പണം അടയ്ക്കാൻ കഴിയാതെ മടങ്ങേണ്ടി വരുന്നു. മുൻപു രാവിലെ 8 മുതൽ വൈകിട്ട് 6 വരെയാണ് കൗണ്ടറിൽ പണം സ്വീകരിച്ചിരുന്നത്. എന്നാൽ ഇപ്പോൾ രാവിലെ 9 മുതൽ വൈകിട്ട് 3 വരെ മാത്രമേ പണം സ്വീകരിക്കുന്നുള്ളൂ. ഇതിൽ 1 മുതൽ 2 മണി വരെ ഉച്ചഭക്ഷണത്തിനുള്ള ഇടവേളയുമാണ്. പണം സ്വീകരിക്കാൻ രണ്ടു ജീവനക്കാർ ഉണ്ടായിരുന്നിടത്ത് ഇപ്പോൾ ഒരാൾ മാത്രമാണുള്ളത്. 

സ്ഥലം മാറിപ്പോയ ജീവനക്കാരനു പകരം ഇതുവരെ ആളെ നിയമിച്ചിട്ടില്ല. ഇതോടെയാണു പണം സ്വീകരിക്കുന്ന സമയം പുനഃക്രമീകരിച്ചത്. ജീവനക്കാരുടെ എണ്ണം കുറയ്ക്കുന്നതിന്റെ ഭാഗമായാണ് പകരം ജീവനക്കാരെ നിയമിക്കാത്തതെന്നാണു ആക്ഷേപം. രണ്ടു മാസത്തോളമായി ആയൂരിലെ വൈദ്യുതി ഓഫിസിലെ അവസ്ഥ ഇതാണെന്നും ഉപഭോക്താക്കൾ പറയുന്നു. സമയമാറ്റം അറിയാതെ പലരും 3 മണി കഴിഞ്ഞും പണവുമായി എത്താറുണ്ട്. സ്ഥലം മാറിപ്പോയ ജീവനക്കാരനു പകരം ആളെ നിയമിച്ചു പണം സ്വീകരിക്കുന്നതിനുള്ള സമയം പഴയതു പോലെ 8 മുതൽ 6 വരെയാക്കണമെന്നു കേരള വ്യാപാരി വ്യവസായി ഏകോപന സമിതി ആയൂർ യൂണിറ്റ് പ്രസിഡന്റ് ഷുക്കൂർ തോട്ടിൻകര, ജനറൽ സെക്രട്ടറി പ്രസാദ് കോടിയാട്ട് എന്നിവർ ആവശ്യപ്പെട്ടു. ഇക്കാര്യം ചൂണ്ടിക്കാട്ടി വൈദ്യുതി മന്ത്രിക്കു പരാതി നൽകുമെന്നും പറഞ്ഞു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com