ADVERTISEMENT

കരുനാഗപ്പള്ളി ∙ 300 ഏക്കറോളം വരുന്ന തഴവ വട്ടക്കായലിലെ അടുത്ത നെൽക്കൃഷിയ്ക്കായി ഉള്ള നിലം ഒരുക്കാൻ കഴിയാത്ത അവസ്ഥയിൽ. കായലിൽ കെട്ടി കിടക്കുന്ന ജലം പമ്പ് ചെയ്തു കളഞ്ഞ് നിലം ഒരുക്കി വേണം നെൽക്കൃഷിക്കായി ഉള്ള വിത്ത് വിതറാൻ. ജലം പമ്പ് ചെയ്തു കളയാൻ വട്ടക്കായലിന്റെ ബണ്ടിനു ചുറ്റിനും വിവിധ ഭാഗങ്ങളിലായി സ്ഥാപിച്ചിട്ടുള്ള 50 എച്ച്പിയുടെ പമ്പുകൾ പ്രവർത്തിപ്പിക്കാൻ കഴിയാത്തതാണു തടസ്സം.

കൃഷി വകുപ്പ് അടയ്ക്കേണ്ട ലക്ഷങ്ങളുടെ വൈദ്യുതി ചാർജ് കുടിശിക ആയതിനാലാണ് പമ്പ്സെറ്റുകളിലേക്കുള്ള വൈദ്യുതി കണക്‌ഷൻ കെഎസ്ഇബി വിച്ഛേദിച്ചിരിക്കുന്നത്. ആർ.രാമചന്ദ്രൻ എംഎൽഎ ആയിരിക്കുമ്പോഴാണ് ഇവിടെ 6 ലക്ഷത്തോളം രൂപ മുടക്കി ജനറേറ്ററും ട്രാൻസ്ഫോമറും മറ്റും സ്ഥാപിച്ചത്.  തഴവ വട്ടക്കായലിലെ കർഷകരിൽ നിന്നു നിലം പാട്ടത്തിനെടുത്ത് കുട്ടനാട്ടിലെ ഒരു കർഷകനാണ് ഇവിടെ വർഷങ്ങളായി കൃഷി ചെയ്യുന്നത്.

വെള്ളം പമ്പ് ചെയ്തു നിശ്ചിത ദിവസങ്ങൾക്കകം നെൽവിത്ത് വിതറി കൃഷി ആരംഭിച്ചില്ലെങ്കിൽ ഈ സീസണിലെ കൃഷി അവതാളത്തിലാകും. കൃഷി വകുപ്പ് അധികൃതരും കെഎസ്ഇബി അധികൃതരും പരസ്പരം ചർച്ച ചെയ്ത് എത്രയും വേഗം ഇവിടെ വൈദ്യുത കണക്‌ഷൻ നൽകുന്നതിനുള്ള നടപടികൾ സ്വീകരിക്കണമെന്നു കർഷക സംഘം ഉൾപ്പെടെയുള്ള സംഘടനകൾ ആവശ്യം ഉന്നയിച്ചിട്ടുണ്ട്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com