ADVERTISEMENT

ഗെസ്റ്റ് ഇൻസ്ട്രക്ടർ നിയമനം
കൊല്ലം∙ കുമ്മിൾ സർക്കാർ ഐടിഐയിൽ സർവേയർ ട്രേഡിൽ പട്ടികജാതി  വിഭാഗത്തിൽ നിന്നു ഗെസ്റ്റ് ഇൻസ്ട്രക്ടർ നിയമനം  നടത്തും. യോഗ്യത: സർവേ എൻജിനീയറിങ്/സിവിൽ എൻജിനീയറിങ് ബിവോക് ബിരുദവും  ഒരു വർഷത്തെ പ്രവൃത്തിപരിചയവും അല്ലെങ്കിൽ സർവേ എൻജിനീയറിങ്/സിവിൽ എൻജിനീയറിങ് മൂന്നുവർഷത്തെ ഡിപ്ലോമയും രണ്ടു വർഷത്തെ പ്രവൃത്തിപരിചയവും സർവേ  ട്രേഡിൽ എൻടിസിയും മൂന്ന് വർഷത്തെ പ്രവൃത്തിപരിചയവും. ഡിജിടിക്ക് കീഴിലുള്ള നാഷനൽ ക്രാഫ്റ്റ് ഇൻസ്ട്രക്ടർ സർട്ടിഫിക്കറ്റിന്റെ (എൻസിഐസി) റെലവന്റ് റഗുലർ / ആർപിഎൽ വേരിയന്റ്‌സ്. അസ്സൽ സർട്ടിഫിക്കറ്റുകളുമായി  ഡിസംബർ നാലിന് രാവിലെ 10ന് അഭിമുഖത്തിന് എത്തണം. ഫോൺ : 0474 2914794.
കൊല്ലം∙തോട്ടട ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹാൻഡ്‌ലൂം ടെക്‌നോളജിയിൽ ഗെസ്റ്റ് ലക്ചറർ നിയമനം നടത്തും. യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന  അസ്സൽ സർട്ടിഫിക്കറ്റുകളും പകർപ്പും  ബയോഡാറ്റയും സഹിതം ഡിസംബർ അഞ്ചിന്  വോക്ക്-ഇൻ-ഇന്റർവ്യൂവിൽ പങ്കെടുക്കാം.   വിവരങ്ങൾ www.iihtkannur.ac.in   ഫോൺ : 0497 2835390.

എയ്ഡ്‌സ്ദിനം: ജില്ലാതല ഉദ്ഘാടനം  
കൊല്ലം∙ ലോക എയ്ഡ്‌സ് ദിനാചരണത്തിന്റെ ജില്ലാതല ഉദ്ഘാടനം ഡിസംബർ ഒന്നിന്  രാവിലെ 10ന്  കടപ്പാക്കട സ്‌പോർട്‌സ് ക്ലബ്ബിൽ മേയർ പ്രസന്ന ഏണസ്റ്റ് നിർവഹിക്കും. ഡപ്യൂട്ടി മേയർ കൊല്ലം മധു അധ്യക്ഷനാകും. ജില്ലാകലക്ടർ എൻ.ദേവിദാസാണ് വിശിഷ്ടാതിഥി.  രാവിലെ ഒമ്പതിന്  ഐഎംഎ ഹാൾ മുതൽ കടപ്പാക്കട സ്‌പോർട്‌സ് ക്ലബ് വരെ ബോധവൽക്കരണ റാലിയുമുണ്ട്. 

അഭിമുഖം
കൊല്ലം∙ ജില്ലാ പഞ്ചായത്തിലെ പിഎംജിഎസ് വൈ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റിൽ അസിസ്റ്റന്റ് എൻജിനീയർ നിയമനത്തിനായി അപേക്ഷിച്ചവർക്കായി   ഡിസംബർ അഞ്ച് രാവിലെ 10 മുതൽ  അഭിമുഖം നടത്തും. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തിപരിചയം എന്നിവ തെളിയിക്കുന്ന അസൽ സർട്ടിഫിക്കറ്റുകളും തിരിച്ചറിയൽ കാർഡുമായി ജില്ലാ പഞ്ചായത്തിലുള്ള പിഎംജിഎസ്‌വൈ പ്രോഗ്രാം ഇംപ്ലിമെന്റേഷൻ യൂണിറ്റ് എക്‌സിക്യൂട്ടീവ് എൻജിനീയറുടെ ഓഫിസിൽ എത്തണം.  

ഗതാഗത നിരോധനം 
കൊല്ലം∙ റോഡ് അറ്റകുറ്റപണിക്കായി ഡിഎസ്‌പി ഓഫിസിന് മുന്നിൽ തുടങ്ങി മോട്ടർ തൊഴിലാളി ക്ഷേമനിധി ഓഫിസിന് മുന്നിലൂടെ കോൺഗ്രസ് ഭവന് എതിർവശം വരെയുള്ള റോഡിലെ ഗതാഗതം ഇന്നുമുതൽ ഒരു മാസകാലയളവിലേക്കു നിരോധിച്ചതായി പൊതുമരാമത്ത് നിരത്ത് വിഭാഗം അസിസ്റ്റന്റ് എക്‌സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു.

ബാസ്കറ്റ് ബോൾ ചാംപ്യൻഷിപ് 9ന്
കൊല്ലം∙ ജില്ലാ ജൂനിയർ ഡിവിഷൻ ബാസ്കറ്റ് ബോൾ ചാംപ്യൻഷിപ് ഡിസംബർ 9ന് ട്രിനിറ്റി ലൈസിയം സ്കൂളിൽ നടക്കും. അസോസിയേഷനിൽ അഫിലിയേഷൻ ചെയ്തിട്ടുള്ള ടീമുകൾക്കും 2005 ജനുവരി ഒന്നിനോ അതിനു ശേഷമോ ജനിച്ചവർക്ക് ചാംപ്യൻഷിപ്പിൽ പങ്കെടുക്കാം. താൽപര്യമുള്ള ടീമുകൾ  5ന് മുൻപായി ഡിസംബർ 5ന് മുൻപായി അസോസിയേഷനിൽ എൻട്രി നൽകണം. 9895185187.

ഫാത്തിമ മാതാ കോളജിൽ പൂർവവിദ്യാർഥി സംഗമം
കൊല്ലം∙ഫാത്തിമ മാതാ നാഷനൽ കോളജിൽ 1986 -89 കാലഘട്ടത്തിൽ ബി‍എസ്‌സി മാത്‌സ് പഠിച്ചവരുടെ സംഗമം നാളെ തേവള്ളി രാമവർമ ക്ലബിൽ നടത്തും. 9447147339.

ക്രിസ്തുരാജിൽ  ഗുരുവന്ദനം–23 നാളെ
കൊല്ലം ∙ ക്രിസ്തുരാജ് ഹയർ സെക്കൻഡറി സ്കൂൾ വജ്രജൂബിലി ആഘോഷങ്ങളുടെ ഭാഗമായി പൂർവവിദ്യാർഥികളുടെയും മുൻ അധ്യാപകരുടെയും സംഗമം ഗുരുവന്ദനം–23 നാളെ ഉച്ചയ്ക്ക് 2.30നു സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കും. പൂർവവിദ്യാർഥിയും റിട്ട. പൊതുമരാമത്ത് എക്സിക്യൂട്ടീവ് എൻജിനീയറുമായ തോമസ് ഡേവിഡ് ഉദ്ഘാടനം ചെയ്യും.  9446827593, 9446796465.

സൗജന്യ നേത്ര ചികിത്സ ക്യാംപ്
കൊല്ലം∙വൈഎംസിഎ കൊല്ലം നടത്തുന്ന സൗജന്യ നേത്ര ചികിത്സ ക്യാംപ് നാളെ സിഎസ്ഐ ബാലഭവൻ ഹാളിൽ(ക്രേവൻ സ്കൂളിന് സമീപം) നടത്തും. രാവിലെ 9 മുതൽ ക്യാംപ് ആരംഭിക്കും. 8086518360.

വൈദ്യുതി മുടക്കം
ഓയൂർ ∙ താപ്പുകാട്, താപ്പുകാട് ക്രഷർ എന്നീ ട്രാൻസ്ഫോർമർ പരിധിയിൽ ഇന്ന് 9.30 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
പരവൂർ∙ കോട്ടമൂല ട്രാൻസ്ഫോമർ പരിധിയിൽ ഉച്ചയ്ക്ക് 1 മുതൽ വൈകിട്ട് 5 വരെ വൈദ്യുതി മുടങ്ങും.
അഞ്ചാലുംമൂട് ∙ കൊല്ലേരി, ഊറ്റ്കുഴി, ഇറക്ക് കടവ്, പനമൂട്, യൂണി ഗ്രീൻ, നവോദയം, പരപ്പത്ത് എന്നീ ഭാഗങ്ങളിൽ ഇന്നു പകൽ 9 മുതൽ 2 വരെ.
കുണ്ടറ∙ വെള്ളിമൺ ഫാഷൻ ടെക്നോളജി, പുലിയോരം, ജയന്തി കോളനി, സ്റ്റാർച്ച് ഗേറ്റ്, കൈതാകോടി പള്ളി, കുന്നത്തു കടവ്, ഗ്രന്ഥകൈരളി, പടപ്പക്കര വിൻസ്യ ഭാഗങ്ങളിൽ9  മുതൽ 5 വരെ.  
പള്ളിമുക്ക്∙ തോപ്പ് വയൽ 9 മുതൽ 5 വരെ.
അയത്തിൽ∙ബംഗ്ലാവിൽ കോളനി, ഇരട്ടക്കുളം ക്ഷേത്രം, രാമാനുജ വിലാസം 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com