ADVERTISEMENT

പരിശീലനം നൽകും; കുളത്തൂപ്പുഴ∙ നാഷനൽ ചൈൽഡ് ഡെവലപ്പ്മെന്റ് കൗൺസിൽ (എൻസിഡിസി) കേരള റീജൻ മഠത്തിക്കോണം വിജ്ഞാൻവാടിയിൽ ഗ്ലാസ് പെയിന്റിങ്ങിൽ സൗജന്യ പരിശീലനം നൽകും. ഇന്നു  10ന്  ഗ്രാമപ്പഞ്ചായത്തംഗം നദീറ സെയ്ഫുദീൻ ഉദ്ഘാടനം ചെയ്യും. എഡിഎസ് പ്രസിഡന്റ് ആമിന അധ്യക്ഷത വഹിക്കും. പരിശീലനത്തിന് ഗ്ലോബൽ ഗുഡ്‌വിൽ അംബാസഡർ ബാബ അലക്സാണ്ടർ നേതൃത്വം നൽകും.പങ്കെടുക്കുന്നവർക്ക് ആവശ്യമായ മെറ്റീരിയലുകൾ സൗജന്യമായി നൽകും.  092880 26158.

അദാലത്ത് 5ന്
പത്തനാപുരം∙  താലൂക്കിലെ എല്ലാ വില്ലേജ് ഓഫിസുകളെയും ബാങ്കുകളെയും ഉൾപ്പെടുത്തി 5ന് അദാലത്ത് സംഘടിപ്പിക്കും. താലൂക്ക് ഓഫിസിൽ രാവിലെ 10.30ന് തുടങ്ങും. ബാങ്ക് വായ്പകളിൽ കുടിശികയുള്ളവർക്കും മറ്റു നടപടികൾ നേരിടുന്നവർക്കും ഇളവുകളോടെ ആർ ആർ നടപടി ഒഴിവാക്കുമെന്ന് തഹസിൽദാർ പറഞ്ഞു.

പുതിയ സംരംഭം തുടങ്ങുന്നവർക്കായി പരിശീലനം
കൊല്ലം ∙ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഒൻട്രപ്രനർഷിപ്  പുതിയ സംരംഭം ആരംഭിക്കുന്നവർക്കായി  12 മുതൽ 16 വരെ പരിശീലനം സംഘടിപ്പിക്കു.   കളമശേരി കിഡ് ക്യാംപസിലാണ് പരിശീലനം.     ബിസിനസിന്റെ നിയമവശങ്ങൾ,  ഐഡിയ ജനറേഷൻ, പ്രോജക്ട് റിപ്പോർട്ട് തയാറാക്കുന്ന വിധം,  സെയിൽസ് ആൻഡ് മാർക്കറ്റിങ്   തുടങ്ങിയ വിഷയങ്ങൾ ഉൾപ്പെടും. www.kied.info ൽ ആറിനകം അപേക്ഷിക്കണം.  ഫോൺ 0484 2550322, 2532890, 9605542061.

അഭിമുഖം
കൊല്ലം ∙ വിദ്യാഭ്യാസ വകുപ്പിൽ  പാർട്ട്‌ടൈം ജൂനിയർ ലാംഗ്വേജ്  ടീച്ചർ (സംസ്‌കൃതം) (കാറ്റഗറി നം.614/2021) തസ്തികയുടെ  അഭിമുഖം 6, 7 തീയതികളിൽ കൊല്ലം റീജനൽ പിഎസ്‍സി ഓഫിസിൽ നടത്തും. എസ്എംഎസ്, പ്രൊഫൈൽ മെസേജ് മുഖേന  അറിയിപ്പ് ലഭിച്ചിട്ടില്ലാത്തവർ പിഎസ്‌സി ഓഫിസുമായി ബന്ധപ്പെടണം.  0474 2743624, 2767558.

മൊബൈൽ ഫോൺ റിപ്പയർ പരിശീലനം
കൊല്ലം ∙ കൊട്ടിയം കനറാ ബാങ്ക് ഗ്രാമീണ സ്വയംതൊഴിൽ പരിശീലന ഇൻസ്റ്റിറ്റ്യൂട്ടിൽ മൊബൈൽ ഫോൺ റിപ്പയർ ആൻഡ് സർവീസ് (30 ദിവസം)   പരിശീലന പരിപാടിയിലേക്ക് സ്വന്തമായി സംരംഭം നടത്താൻ താൽപര്യമുള്ളവർക്ക് അപേക്ഷിക്കാം. പ്രായപരിധി : 18-45.  ബിപിഎൽ വിഭാഗത്തിലുള്ളവർക്ക് മുൻഗണന. ട്രെയിനിങ്, ഭക്ഷണം തുടങ്ങിയവ  സൗജന്യമാണ്. പേര്, മേൽവിലാസം, പ്രായം, ഫോൺ നമ്പർ സഹിതം ഡയറക്ടർ, കാനറ ബാങ്ക് ഗ്രാമീണ സ്വയംതൊഴിൽ പരിശീലന ഇൻസ്റ്റിറ്റ്യൂട്ട്, കെഐപി ക്യാംപസ്, കൊട്ടിയം പിഒ , കൊല്ലം, 691571 വിലാസത്തിൽ ബന്ധപ്പെടണം. 0474 2537141.

അഭിമുഖം നാളെ
കടയ്ക്കൽ∙ കുമ്മിൾ ഗവ. ഐടിഐയിൽ സർവേയർ ട്രേഡിൽ പട്ടിക ജാതി സംവരണ വിഭാഗത്തിൽ നിലവിലുള്ള ഒഴിവിൽ ഗെസ്റ്റ് ഇൻസ്ട്രക്ടറെ നിയമിക്കുന്നതിന് അഭിമുഖം നാളെ രാവിലെ 10ന് നടത്തും. 0474-2914794

അപേക്ഷ ക്ഷണിച്ചു 
കടയ്ക്കൽ∙വനിതാ ശിശു വികസന വകുപ്പിന്റെ പരിധിയിൽ ചിതറ പഞ്ചായത്തിൽ അങ്കണവാടികളിൽ വർക്കർ, ഹെൽപ്പർ തസ്തികകളിൽ സ്ഥിര നിയമനത്തിനായി അപേക്ഷ ക്ഷണിച്ചു. ചിതറ പഞ്ചായത്തിൽ സ്ഥിര താമസക്കാരായ വനിതകൾക്ക് അപേക്ഷിക്കാം. വർക്കർ തസ്തികയിൽ അപേക്ഷിക്കുന്നവർ എസ്എസ്എൽസി വിജയിച്ചവർ ആയിരിക്കണം. പ്രായപരിധി 18-46. വിവരങ്ങൾക്ക്: 0474 2424600, 9188959658

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com