‘കടം വാങ്ങിക്കൂട്ടി കേരളത്തെ കടക്കെണിയിലാക്കി’
Mail This Article
കൊട്ടാരക്കര∙ സർക്കാരിന്റെ ധൂർത്തും അഴിമതിയും സംസ്ഥാനത്തെ കടക്കെണിയിലാക്കിയെന്നും തിരിച്ചടയ്ക്കാൻ യാതൊരു മാർഗമില്ലെങ്കിലും കടം വാങ്ങി കൂട്ടിയെന്നും ഫോർവേഡ് ബ്ലോക്ക് ദേശീയ ജനറൽ സെക്രട്ടറി ഡി.ദേവരാജൻ പറഞ്ഞു. മുഖ്യമന്ത്രിയെയും മന്ത്രിമാരെയും 140 നിയോജകമണ്ഡലങ്ങളിലും പ്രതീകാത്മകമായി വിചാരണ ചെയ്യുന്ന യുഡിഎഫിന്റെ കുറ്റ വിചാരണ സദസ്സിന്റെ ജില്ലാ തല ഉദ്ഘാടനം നിർവഹിക്കുകയായിരുന്നു അദ്ദേഹം.
ക്ഷേമ-വികസന പ്രവർത്തനങ്ങൾക്ക് പണം ചെലവഴിച്ചല്ല കേരളം കടക്കെണിയിലായത്. തോമസ് ഐസക്ക് മന്ത്രിയായിരുന്ന കാലത്ത് കിഫ്ബി രൂപീകരിച്ച് ബജറ്റിന് പുറത്ത് നിന്നു കടം എടുത്തു. കേന്ദ്രത്തിൽ നിന്നും വിഹിതം ലഭിക്കാത്തതല്ല പ്രതിസന്ധിക്ക് കാരണമെന്നും ധനകാര്യ മാനേജ്മെന്റിലെ പാളിച്ചകളാണെന്നും അദ്ദേഹം പറഞ്ഞു. യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ അധ്യക്ഷത വഹിച്ചു.
ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, എം.എം. നസീർ, വാക്കനാട് രാധാകൃഷ്ണൻ ,അറയ്ക്കൽ ബാലകൃഷ്ണപിള്ള, കെ.എസ്.വേണുഗോപാൽ, ബേബി പടിഞ്ഞാറ്റിൻകര, കുളക്കട രാജു, സൈമൺ അലക്സ്, ബ്രിജേഷ് ഏബ്രഹാം, പി.ഹരികുമാർ, സുധാകരൻ പള്ളത്ത്, അഹമ്മദ് ഷാ , സുരജ് രവി, ജ്യോതികുമാർ ചാമക്കാല, സി.ആർ. നജീബ്, അലക്സ് മാത്യു, റജിമോൻ വർഗീസ്, കെ.ജി. അലക്സ് , ജയപ്രകാശ് നാരായൺ, ആർ.രാജശേഖരൻപിള്ള, എഴുകോൺ നാരായണൻ, സവിൻ സത്യൻ, സോമശേഖരൻനായർ, മണിമോഹനൻനായർ എന്നിവർ പ്രസംഗിച്ചു