ADVERTISEMENT

കൊല്ലം ∙ വായനയിലൂടെ അറിവിന്റെ പുതിയ ഉയരം കീഴടക്കിയ വിദ്യാർഥികളുടെ മത്സരവീര്യം തെളിയിച്ച് മനോരമ റീഡ് ആൻഡ് വിൻ ജില്ലാ മത്സരം. നൂറോളം സ്കൂളുകളിൽ നിന്ന് ഇരുനൂറോളം കുട്ടികൾ  പങ്കെടുത്തു. കണ്ണനല്ലൂർ എംകെഎൽഎം എച്ച്എസ്എസ് വിദ്യാർഥികളായ സയീദ് അലി ഷിബു, അഹമ്മദ് അലി എന്നിവർ ജില്ലാതല മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. 

മയ്യനാട് എച്ച്എസ്എസിലെ നിഥിൻ മനോജ്, മുഹമ്മദ് സജി എന്നിവർക്കാണ് രണ്ടാം സ്ഥാനം. ഇരു ടീമുകളും സംസ്ഥാന തല മത്സരത്തിലേക്ക് യോഗ്യത നേടി. അയ്യൻകോയിക്കൽ ജിഎച്ച്എസ്എസിലെ സൽമ നൗഷാദ്, അനന്തലക്ഷ്മി എന്നിവർക്കാണ് മൂന്നാം സ്ഥാനം. കൊല്ലം വിമലഹൃദയ ജിഎച്ച്എസ്എസിലെ വി.ബാലാമണി, എച്ച്.ഹന്ന, പള്ളിമൺ സിദ്ധാർഥ സെൻട്രൽ സ്കൂളിലെ നിരൻ ഉല്ലാസ്, എസ്.ബി.അർജുൻ, വാളത്തുംഗൽ മന്നം മെമ്മോറിയൽ പബ്ലിക് സ്കൂളിലെ പി.എസ്.അരവിന്ദ്, എസ്.ഭദ്ര എന്നിവർ ഫൈനൽ റൗണ്ടിലെത്തി. റിത്വിക് കാമ്പിൽ ആയിരുന്നു ക്വിസ് മാസ്റ്റർ. വിദ്യാഭ്യാസ രംഗത്തെ പ്രമുഖ സ്ഥാപനമായ സാന്റാ മോണിക്ക സ്റ്റഡി എബ്രോഡിന്റെ സഹകരണത്തോടെയായിരുന്നു മത്സരം. സംസ്ഥാനതല ഫൈനൽ മത്സരങ്ങൾ മനോരമ ന്യൂസ് ചാനലിൽ സംപ്രേഷണം ചെയ്യും. 

ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി.കെ.ഗോപൻ സമ്മാനങ്ങൾ വിതരണം ചെയ്തു. അറിവിന്റെ പുതിയ മേഖലകൾ കീഴടക്കാനുള്ള ഏറ്റവും മികച്ച വഴി പത്ര വായനയാണെന്നും കേരളത്തിന്റെ വായനാ പാരമ്പര്യത്തിനൊപ്പം സഞ്ചരിക്കുന്ന സ്ഥാപനമാണ് മലയാള മനോരമയെന്നും പി.കെ.ഗോപൻ പറഞ്ഞു. മലയാള മനോരമ അസിസ്റ്റന്റ് എഡിറ്റർ അയ്യപ്പൻ ബാലൻ, സാന്റാ മോണിക്ക കൊല്ലം ബ്രാഞ്ച് ഹെഡ് ആർ.നീതു എന്നിവർ പ്രസംഗിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com