ADVERTISEMENT

കൊല്ലം∙ പ്രതി കെ.ആർ.പത്മകുമാറിന്റെ പോളച്ചിറ തെങ്ങുവിളയിലെ കൃഷി ഫാമിന് സമീപമാണ് 4 വർഷം മുൻപ് കേരളത്തെ ഞെട്ടിച്ച രഞ്ജിത്ത് ജോൺസൺ കൊലപാതകം നടന്നത്. ഫാമിൽ നിന്നു 150 മീറ്റർ അകലെ ആയിരുന്നു അത്. കുട്ടിയെ തട്ടിക്കൊണ്ടുപോകൽ സംഭവത്തിലൂടെ പോളച്ചിറ തെങ്ങുവിള പ്രദേശം വീണ്ടും വാർത്തയിൽ നിറയുകയാണ്.

2019 ഓഗസ്റ്റിൽ ആയിരുന്നു രഞ്ജിത്ത് ജോൺസൺ കൊലപാതകം. പക്ഷി വളർത്തലും വിൽപനയും ഉണ്ടായിരുന്ന ബോക്സർ എന്നറിയപ്പെട്ടിരുന്ന രഞ്ജിത്ത് ജോൺസനെ പ്രാവിനെ വാങ്ങാൻ എന്നു പറഞ്ഞെത്തിയ ഗുണ്ടാ സംഘം വീട്ടിൽനിന്നു തട്ടിക്കൊണ്ടുപോയി പോളച്ചിറ തെങ്ങുവിള പന്നി ഫാമിന് മുന്നിൽ നിന്നു ബണ്ടിലേക്കുള്ള പാലത്തിൽ വച്ച് ആക്രമിച്ചു കൊലപ്പെടുത്തുകയായിരുന്നു. തുടർന്നു മൃതദേഹം കാറിന്റെ ഡിക്കിയിൽ തമിഴ് നാട്ടിലേക്ക് കൊണ്ടുപോയി. നാഗർകോവിൽ– തിരുനെൽവേലി റോഡിൽ സമുന്ദാപുരം പൊന്നക്കുടി എന്ന വിജയമായ മേഖലയിൽ പാറക്വാറി മാലിന്യങ്ങൾ തള്ളുന്ന സ്ഥലത്ത് ഉപേക്ഷിക്കുകയായിരുന്നു. സംഘത്തിലെ 7 പ്രതികൾ പരോൾ ലഭിക്കാതെ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുകയാണ്. 25 വർഷത്തിനു ശേഷമേ പരോൾ ഉൾപ്പെടെ ശിക്ഷാ ഇളവ് നൽകാവു എന്നാണ് കോടതി ഉത്തരവ്.

രജ്ഞിത്ത് ജോൺസന്റെ കൊലപ്പെടുത്തിയ സ്ഥലത്തിനു തൊട്ടടുത്തുള്ള പത്മകുമാറിന്റെ കൃഷി ഫാമും കാടുകയറി ഭീതി ഉളവാക്കുന്ന നിലയിലാണ്. പത്മകുമാർ വസ്തു വാങ്ങുമ്പോൾ ചെറിയ ഓട് മേഞ്ഞ വീട് ഉണ്ടായിരുന്നു. ഇതിന്റെ മേൽക്കൂര തകർന്നു വീണു. അടുക്കള ഉൾപ്പെടുന്ന പിൻഭാഗത്ത് അടുത്തിടെ ഷീറ്റ് മേഞ്ഞിട്ടുണ്ട്. ബേക്കറിയുടെ ഉപയോഗശൂന്യമായ സാധനങ്ങൾ ഇതിനകത്ത് കിടക്കുന്നുണ്ട്. ഒരു നായയും ഈ മുറിയിലുണ്ട്. പത്മകുമാർ മിക്ക ദിവസവും ഇവിടെ വരാറുണ്ട്. പലപ്പോഴും ഭാര്യയും ഉണ്ടാകും. ഇടയ്ക്കിടെ മകൾ അനുപമയും ഒപ്പം വരാറുണ്ട്.  3 ഏക്കർ വിസ്തൃതിയുള്ള ഈ ഫാം കാടുകയറി കിടക്കുമ്പോഴാണ് നായ്ക്കളെ സംരക്ഷിക്കുന്നതിന് ഷെൽറ്റർ തുടങ്ങാൻ അനുപമ സമൂഹമാധ്യമം വഴി സഹായം തേടിയത്.പ്രദേശത്ത് കഞ്ചാവ്– ലഹരി മാഫിയ താവളമാക്കിയിട്ടുണ്ട്. വിജനമായ പുരയിടങ്ങൾ, പോളച്ചിറ ബണ്ട് റോഡ് തുടങ്ങിയ സ്ഥലങ്ങളിലാണ് ലഹരി മാഫിയയുടെ താവളം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com