ADVERTISEMENT

കോഴ്‌സുകൾ
കൊല്ലം∙ കെൽട്രോണിൽ തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം. പ്രഫഷനൽ ഡിപ്ലോമ ഇൻ ഗ്രാഫിക് ഡിസൈൻ (6 മാസം), സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഗ്രാഫിക്‌സ് ആൻഡ് വിഷ്വൽ ഇഫക്ട്‌സ് (3 മാസം) എന്നിവയാണ് കോഴ്‌സുകൾ. കെൽട്രോൺ നോളജ് സെന്റർ, കൊല്ലം. ഫോൺ: 9995322755.

അപേക്ഷ ക്ഷണിച്ചു
പാരിപ്പള്ളി ∙ കെൽട്രോൺ നോളജ് സെന്റർ പ്രഫഷനൽ ഡിപ്ലോമ ഇൻ ലോജിസ്റ്റിക്സ് ആൻഡ് സപ്ലൈ ചെയിൻ മാനേജ്മെന്റ്, പ്രഫഷനൽ ഡിപ്ലോമ ഇൻ ഫയർ ആൻഡ് സേഫ്റ്റി, ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, പോസ്റ്റ് ഗ്രാജ്വേറ്റ് ഡിപ്ലോമ ഇൻ കംപ്യൂട്ടർ ആപ്ലിക്കേഷൻ, ഇന്ത്യൻ ആൻഡ് ഫോറിൻ അക്കൗണ്ടിങ് കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. 9744234496.

അപേക്ഷ ക്ഷണിച്ചു
കണ്ണനല്ലൂർ∙ കണ്ണനല്ലൂർ ന്യൂനപക്ഷ യുവജന പരിശീലന കേന്ദ്രത്തിൽ ജനുവരി ഒന്നു മുതൽ ജൂലൈ വരെയുള്ള റഗുലർ / ഹോളിഡേ ബാച്ചിലേക്കുള്ള അപേക്ഷ ക്ഷണിച്ചു. പ്രവേശന പരീക്ഷയുടെ അടിസ്ഥാനത്തിൽ പ്രവേശനം ലഭിക്കുന്ന ന്യൂനപക്ഷ ഉദ്യോഗാർഥികൾക്ക് പരിശീലനം സൗജന്യമായിരിക്കും. 9447586880. 

മെഡിക്കൽ ക്യാംപ്
കുണ്ടറ∙ കുണ്ടറ ലയൺസ് ക്ലബ് നടത്തുന്ന സൗജന്യ ആയുർവേദ മെഡിക്കൽ ക്യാംപ് നാളെ. ആറുമുറിക്കട മേലത്തിൽ ഓഡിറ്റോറിയത്തിൽ ചേരുന്ന യോഗം മാർത്തോമ്മാ പള്ളി വികാരി ഫാ. മാത്യു കെ. ജാക്സൺ ഉദ്ഘാടനം ചെയ്യും. ക്ലബ് പ്രസിഡന്റ് ഏബ്രഹാം വർഗീസ് അധ്യക്ഷത വഹിക്കും.

കാരൾ ഗാന മത്സരം
പത്തനാപുരം ∙ ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി ഗായക സംഘങ്ങളെ പങ്കെടുപ്പിച്ചു ഗാന്ധിഭവനിൽ കാരൾ ഗാന മത്സരം സംഘടിപ്പിക്കുന്നു. കേരള വിഷന്റെ സഹകരണത്തോടെ നടക്കുന്ന കരോൾഗാന മത്സരം നക്ഷത്രരാഗം സീസൺ 3യുടെ റജിസ്ട്രേഷൻ തുടങ്ങി. ഫോൺ: 9747550563. അവസാന തീയതി ഡിസംബർ 10.

റെയിൽവേ ഗേറ്റ് അടച്ചിടും
ഓച്ചിറ ∙ കൃഷ്ണപുരം മാമ്പ്രകുന്നേൽ റെയിൽവേ ക്രോസ് ഗേറ്റ് അറ്റകുറ്റ പണികൾക്കായി ഇന്ന് 8 മുതൽ നാളെ 6 വരെ താൽക്കാലികമായി അടച്ചിടുമെന്നു റെയിൽവേ മാവേലിക്കര സീനിയർ സെക്‌ഷൻ എൻജിനീയർ അറിയിച്ചു.

ജലവിതരണം തടസ്സപ്പെടും
ചവറ ∙ പന്മന, ചവറ കുടിവെള്ള പദ്ധതിയിലേക്ക് ശാസ്താംകോട്ട ജലഅതോറിറ്റി ട്രീറ്റ്മെന്റ് പ്ലാന്റിൽ നിന്നുള്ള പ്രധാന വിതരണക്കുഴലിന്റെ ശാസ്താംകോട്ട റെയിൽവേ സ്റ്റേഷൻ ഭാഗത്തെ തകരാർ പരിഹരിക്കുന്നതിനാൽ ഇന്നു മുതൽ 12 വരെ ചവറ, പന്മന ഗ്രാമപ്പഞ്ചായത്തുകളിൽ ശുദ്ധ ജലവിതരണം തടസ്സപ്പെടുമെന്ന് അസി.എൻജിനീയർ അറിയിച്ചു.യുവതിയെ പൊലീസ് ഉദ്യോഗസ്ഥർ 

വൈദ്യുതി മുടക്കം
അയത്തിൽ ∙ എസ്എംഡി സ്കൂൾ, സൂര്യ, കല്ലിംഗൽ എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കടപ്പാക്കട ∙ ഉപാസന നഗർ – ചിന്നക്കട, പഴയത്ത്, ചന്ദ്ര സാമിൽ, കണ്ടോലിൽ തോട്, കാവനാട് ക്ഷേത്രം, കൈരളി ഫോർഡ്, അക്ഷയ ഐസ് സ്പോട്ട്, ചിന്നക്കട ഗെസ്റ്റ് ഹൗസ്, ഉപാസന ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9 മുതൽ 5 വരെ വൈദ്യുതി മുടങ്ങും.
കുണ്ടറ∙ ചാറുകാട്, കുഴിവിള ക്ഷേത്രം, വിലവൂർ, വായനശാല, ചെമ്മക്കാട് സൊസൈറ്റി, ആശാരിമുക്ക്, കുഴിയം ക്ഷേത്രം, പടപ്പക്കര കടത്തുകടവ് ഭാഗങ്ങളിൽ എന്നിവിടങ്ങളിൽ ഇന്നു രാവിലെ 9.30 മുതൽ 6 വരെ വൈദ്യുതി മുടങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com