ADVERTISEMENT

എഴുകോൺ ∙ കശുവണ്ടി തൊഴിലാളികളുടെ മിനിമം കൂലി പുതുക്കി നിശ്ചയിക്കുന്നതിനായി ചേർന്ന ഐആർസി യോഗങ്ങളിൽ അനുകൂല തീരുമാനം ഉണ്ടാകാത്ത സാഹചര്യത്തിൽ കൂലി വർധന നടപ്പാക്കണം എന്നാവശ്യപ്പെട്ടു പരുത്തൻപാറ കശുവണ്ടി വികസന കോർപറേഷൻ ഫാക്ടറിയിൽ ഒരു വിഭാഗം തൊഴിലാളികൾ സൂചനാസമരം നടത്തി. ഗ്രേഡിങ് സെക്‌ഷനിലെ തൊഴിലാളികളാണ് ഇന്നലെ രാവിലെ ഫാക്ടറി പടിക്കൽ തൊഴിൽ ബഹിഷ്കരിച്ചു സമരം നടത്തിയത്. സംഭവം അറിഞ്ഞ് കശുവണ്ടി വികസന കോർപറേഷൻ പഴ്സനേൽ മാനേജർ അജിത്തിന്റെ നേതൃത്വത്തിൽ ഉദ്യോഗസ്ഥ സംഘം സ്ഥലത്തെത്തി വിവിധ യൂണിയൻ നേതാക്കളുമായി ചർച്ച നടത്തി. കൂലി വർധനയ്ക്കു കോർപറേഷൻ എതിരല്ലെന്നും ഈ മാസം 11നു നടക്കുന്ന ചർച്ചയിൽ കൂലി വർധന സംബന്ധിച്ചു തീരുമാനം ഉണ്ടാകും എന്ന് ഉറപ്പുനൽകിയതിനെ തുടർന്ന് സമരം അവസാനിപ്പിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com