കൊല്ലം ജില്ലയിൽ ഇന്ന് (09-12-2023); അറിയാൻ, ഓർക്കാൻ
Mail This Article
ശിൽപശാല
കൊല്ലം ∙ അസാപ് കുളക്കട നടത്തുന്ന ഫൊട്ടോഗ്രഫി, തിരക്കഥ എഴുത്ത്, വിഡിയോ ആൻഡ് ഓഡിയോഎഡിറ്റിങ് വർക്‌ഷോപ് സ്കിൽ പാർക്ക് കുളക്കടയിൽ നാളെ രാവിലെ 10നു നടക്കും. 9995925844.
ഡിപ്ലോമ
കൊട്ടാരക്കര∙ എസ്‌ആർസി കമ്യൂണിറ്റി കോളജ് ആരംഭിക്കുന്ന ഡിപ്ലോമ ഇൻ അപ്ലൈഡ് കൗൺസലിങ് കോഴ്‌സിന് ഓൺലൈൻ അപേക്ഷ ക്ഷണിച്ചു. ബിരുദം ആണ് യോഗ്യത. ഒരു വർഷമാണ് കാലാവധി. 31വരെ അപേക്ഷിക്കാം. ജില്ലയിലെ പഠനകേന്ദ്രം കൊട്ടാരക്കര ജൂബിലി മന്ദിരം ക്യാംപസിലെ മാർത്തോമ്മാ കൗൺസലിങ് ഇൻസ്റ്റിറ്റ്യൂട്ട് ആണ്.ഫോൺ. 9847458969 www.srccc.in
മെഡിക്കൽ ക്യാംപ്
ശാസ്താംകോട്ട ∙ മുതുപിലാക്കാട് പാർഥസാരഥി ക്ഷേത്രവും സ്വകാര്യ ആശുപത്രിയും ചേർന്നുള്ള സൗജന്യ മെഡിക്കൽ ക്യാംപും നേത്ര പരിശോധനയും നാളെ രാവിലെ 8ന് മുതുപിലാക്കാട് എൻഎസ്എസ് യുപിഎസിൽ നടക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
അഭിമുഖം 16ന്
ആലപ്പാട്∙പഞ്ചായത്തിൽ ജെൻഡർ റിസോഴ്സ് സെന്റർ ജാഗ്രത സമിതി പ്രവർത്തനങ്ങൾക്കായി കമ്യൂണിറ്റി വുമൺ ഫെസിലിറ്റർ തസ്തികയിൽ കരാർ അടിസ്ഥാനത്തിൽ നിയമനത്തിനുള്ള അഭിമുഖം 16ന് 11ന് പഞ്ചായത്ത് ഓഫിസിൽ നടക്കും. 0476 2826338.
ഫുട്ബോൾ പരിശീലകൻ
അഴീക്കൽ∙ ശ്രായിക്കാട് ഗവ:എൽപി സ്കൂളിലെ ഫുട്ബാൾ അക്കാദമിയിലേക്ക് ഫുട്ബോൾ പരിശീലകനെ ആവശ്യമുണ്ട്. അഭിമുഖം 14ന് 2ന് ആലപ്പാട് പഞ്ചായത്ത് ഓഫിസിൽ . 0476 2611506.