ADVERTISEMENT

ചാത്തന്നൂർ ∙ ദേശീയപാത നിർമാണം കാരണം തടസ്സപ്പെട്ട ശുദ്ധജല വിതരണം പുനഃസ്ഥാപിക്കുന്നതു വൈകുന്നു. ചാത്തന്നൂർ ഗ്രാമപ്പഞ്ചായത്തിലെ വരിഞ്ഞം വാർഡിൽ കാരംകോട് സ്പിന്നിങ് മിൽ മുതൽ കുരിശിൻ മൂട് വരെയുള്ള ഭാഗത്താണ് ജലവിതരണം പൂർണമായും തടസ്സപ്പെട്ടത്. അറുപതിലേറെ കുടുംബങ്ങൾ ഒരു വർഷമായി വലയുകയാണ്. 

ദേശീയപാത നിർമാണത്തിന്റെ തുടക്കത്തിൽ ഭൂമി നിരപ്പാക്കുന്നതിന്റെ ഭാഗമായി നിലവിലെ പൈപ്പുകൾ മാറ്റിയിരുന്നു. ഇതോടെ ജലവിതരണം പൂർണമായും തടസ്സപ്പെട്ടു. ഒരു മാസം മുൻപ് പുതിയ പൈപ്പ് ലൈൻ സ്ഥാപിച്ചെങ്കിലും ശുദ്ധജലം എത്തിയില്ല.

ഉയർന്ന പ്രദേശമായതിനാൽ ശുദ്ധജലക്ഷാമം രൂക്ഷമായ മേഖലയാണ്. വേനലിന്റെ ആരംഭത്തിൽ തന്നെ ജലക്ഷാമം അനുഭവപ്പെടും. പല തവണ അധികൃതർക്കു പരാതി നൽകിയെങ്കിലും പ്രയോജനം ഉണ്ടായില്ലെന്നു പറയുന്നു. വെള്ളം ലഭിക്കുന്നില്ലെങ്കിലും ബിൽ മുടങ്ങാതെ വരുന്നുണ്ടെന്നും വാർഡ് മെംബർ ആർ.സജീവ് കുമാർ ആരോപിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com