ADVERTISEMENT

കൊല്ലം ∙ തൊഴിലാളികളുടെ ഒരു പ്രശ്നം പോലും പരിഹരിക്കാൻ പിണറായി സർക്കാരിന് സാധിച്ചിട്ടില്ലെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ഐഎൻടിയുസി ജില്ലാ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കശുവണ്ടി മേഖലയിലെ പ്രശ്നങ്ങൾ പരിഹരിക്കുമെന്നും അടച്ച ഫാക്ടറികൾ‌ തുറക്കുമെന്നും പറഞ്ഞാണ് പിണറായി അധികാരത്തിലേറിയത്.

എന്നാൽ അടഞ്ഞു കിടക്കുന്ന ഫാക്ടറികൾ തുറക്കാനോ തൊഴിലാളികൾക്ക് 100 ദിവസമെങ്കിലും തൊഴിൽ നൽകാനോ സാധിച്ചിട്ടില്ല.ഐഎൻടിയുസി ജില്ലാ പ്രസിഡന്റ് എ.കെ.ഹഫീസ് അധ്യക്ഷത വഹിച്ചു. എൻ.കെ.പ്രേമചന്ദ്രൻ എംപി, പി.സി.വിഷ്ണുനാഥ് എംഎൽഎ, ഡിസിസി പ്രസിഡന്റ് പി.രാജേന്ദ്രപ്രസാദ്, ഐഎൻടിയുസി സംസ്ഥാന പ്രസിഡന്റ് ആർ.ചന്ദ്രശേഖരൻ, യുഡിഎഫ് ജില്ലാ ചെയർമാൻ കെ.സി.രാജൻ, നേതാക്കളായ ബിന്ദു കൃഷ്ണ, എം.എം.നസീർ, ജർമിയാസ്, അൻസാർ അസീസ്, കോതേത്ത് ഭാസുരൻ, തമ്പി, കാർത്തിക് ശശി, കൃഷ്ണവേണി ജി.ശർമ, വടക്കേവിള ശശി, സൂരജ് രവി, ചിറ്റുമല നാസർ, കെ.ശശിധരൻ, മീര നായർ, ജയശ്രീ രമണൻ, ബിന്ദു ജയൻ, എച്ച്.അബ്ദുൽ റഹ്മാൻ, ഡി.ഗീതാകൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com