കൊല്ലം ജില്ലയിൽ ഇന്ന് (11-12-2023); അറിയാൻ, ഓർക്കാൻ
Mail This Article
കുടിശിക നിവാരണഅദാലത്ത്; കലയ്ക്കോട് ∙ സഹകരണ ബാങ്കിൽ നവ കേരളീയം കുടിശിക നിവാരണത്തിന്റെ രണ്ടാം ഘട്ട അദാലത്ത് 12, 26 തീയതികളിൽ ബാങ്ക് ഹെഡ് ഓഫിസിൽ നടക്കും.
സാക്ഷ്യപത്രംനൽകണം
മൈലം∙ ഗ്രാമപ്പഞ്ചായത്തിൽ നിന്നും കഴിഞ്ഞ സെപ്റ്റംബർ 30 വരെ വിധവ, അവിവാഹിത പെൻഷൻ ഗുണഭോക്താക്കൾ പുനർവിവാഹിത / വിവാഹിത അല്ലെന്നുള്ള സാക്ഷ്യപത്രം ഈ മാസം നൽകണം.
റജിസ്റ്റർ ചെയ്യണം
കരുനാഗപ്പള്ളി ∙ കേരള മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗങ്ങളായിട്ടുള്ള എല്ലാ മത്സ്യത്തൊഴിലാളികളും നിർബന്ധമായും 14നു മുൻപ് ഫിഷറീസ് ഇൻഫർമേഷൻ മാനേജ്മെന്റ് സിസ്റ്റത്തിൽ റജിസ്റ്റർ ചെയ്യണം. ക്ഷേമനിധി പാസ്ബുക്ക് ആധാർ, ബാങ്ക് പാസ് ബുക്ക്, റേഷൻ കാർഡ്, മൊബൈൽ നമ്പർ എന്നിവയുമായി ചെറിയഴീക്കൽ, കരുനാഗപ്പള്ളി (കെഎസ് പുരം) ഫിഷറീസ് ഓഫിസുകളിൽ എത്തി റജിസ്റ്റർ ചെയ്യാം. കഴിഞ്ഞ വർഷത്തെ സമ്പാദ്യ ആശ്വാസ പദ്ധതിയിൽ വിഹിതം അടച്ചവർക്ക് റജിസ്ട്രേഷൻ ഉള്ളതിനാൽ വീണ്ടും റജിസ്ട്രേഷൻ നടത്തേണ്ടതില്ല. മത്സ്യത്തൊഴിലാളി അനുബന്ധ തൊഴിലാളി അപകട ഇൻഷുറൻസ് പദ്ധതി, ഫിഷറീസ് വകുപ്പിന്റെയും ക്ഷേമനിധി ബോർഡിന്റെയും ക്ഷേമ പദ്ധതി ആനുകൂല്യങ്ങൾ എന്നിവ ഇതിൽ റജിസ്റ്റർ ചെയ്തവർക്കു മാത്രമേ ലഭിക്കൂ എന്നും ഫിഷറീസ് ഓഫിസർ ഷാജി ഷൺമുഖൻ അറിയിച്ചു.
വൈദ്യുതി മുടക്കം
കിളികൊല്ലൂർ ∙ അപ്പൂപ്പൻനട, ഇടയിലവീട്, ശിവാലയ, കൊപ്പാറ ബൈപാസ്, കനൽ, മങ്ങാട് കായൽവാരം, മങ്ങാട് മാർക്കറ്റ് എന്നിവിടങ്ങളിൽ ഇന്ന് രാവിലെ 9 മുതൽ വൈകിട്ട് 5 വരെ.
കടപ്പാക്കട∙ ആശ്രാമം ക്ഷേത്രം, ഗെസ്റ്റ് ഹൗസ്, ഇഎസ്ഐ ആശുപത്രി, മൈതാനം, ആറാട്ട് കുളം എന്നീ ഭാഗങ്ങളിൽ 9 മുതൽ 5 വരെയും നിള പാലസ്, ഡി പാർക്ക്, നായേഴ്സ് എന്നിവിടങ്ങളിൽ 2 മുതൽ 5 വരെയും.
അയത്തിൽ ∙ കാട്ടുംപുറം, തൈക്കടം, ബൈപാസ്, എആർഎം, ആറാട്ട് കുളം: 9 മുതൽ 5 വരെ.