ADVERTISEMENT

പത്തനാപുരം∙ മേഖലയിലെ വനത്തിൽ ജാതിവന ചതുപ്പുകൾ കണ്ടെത്തി. തെക്കൻ പശ്ചിമഘട്ട വനത്തിൽ ചിലയിടങ്ങളിൽ മാത്രം കണ്ടു വരുന്ന ജാതിവന ചതുപ്പുകൾ പത്തനാപുരം വനമേഖലയിൽ കണ്ടെത്തുന്നത് ആദ്യമാണ്. കേരളത്തിൽ കുളത്തൂപ്പുഴ–ശെന്തുരുണി–അഞ്ചൽ വനമേഖലകളിലാണ് ഇത്തരം ചതുപ്പുകൾ കണ്ടെത്തിയിരുന്നത്. സെന്റ് സ്റ്റീഫൻസ് കോളജിലെ ഗവേഷക വിദ്യാർഥിനി നിജി ജോസഫ്, മാർഗദർശി ആർ.ശ്രീജയ് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് അമ്പനാർ–പുന്നല വനമേഖലകളിൽ ജാതി വന ചതുപ്പുകൾ കണ്ടെത്തിയത്. ഭൂമിക്ക് മുകളിലേക്ക് റ ആകൃതിയിൽ കെട്ടുപിണഞ്ഞു കിടക്കുന്ന ശ്വസന വേരുകളുള്ള ഇവ മണൽ കലർന്ന എക്കൽ കലർന്ന ശുദ്ധജല ആവാസ മേഖലയാണ്. ജല സംഭരണത്തിനു അസാമാന്യ കഴിവ് പ്രകടിപ്പിക്കുന്ന ഇവ പരിസ്ഥിതി സംരക്ഷണത്തിനുള്ള കുടയായി പ്രവർത്തിക്കുന്നു. ഒട്ടേറെ സസ്യ–ജന്തുജാലങ്ങളുടെ കലവറ കൂടിയാണ് ഇവിടം. ആഗോള താപനം, കാലാവസ്ഥാ വ്യതിയാനം എന്നിവ മൂലം നിലനിൽപ് ഭീഷണി നേരിടുന്നവയാണ് ഇവ.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com