ADVERTISEMENT

കൊല്ലം ∙ വേദിയിലേക്കു മത്സരാർഥി ഓടുന്നതു സ്വാഭാവികം; എന്നാൽ ഒരു മത്സരത്തിനു വേണ്ടി വേദിയിൽനിന്നു വേദിയിലേക്ക് ഓടുന്നതോ? അതുമുണ്ടായി ഇത്തവണ. എച്ച്എസ് വിഭാഗം ബാൻഡ്മേളം നടത്തുമെന്ന് ആദ്യം പറഞ്ഞിരുന്നതു ഹോക്കി സ്റ്റേഡിയത്തിൽ. പിന്നെ കർബല മൈതാനത്തിലേക്കു മാറ്റി. ഒടുവിൽ മത്സരം നടന്നതോ,  തൊട്ടടുത്ത ഫാത്തിമാ മാതാ കോളജ് ഗ്രൗണ്ടിലും.

ഹോക്കി സ്റ്റേഡിയത്തിലെ ടർഫും മത്സരത്തിന് ഉപയോഗിക്കേണ്ടി വരുമെന്നു കണ്ടാണു കർബലയിലേക്കു മാറ്റിയത്. പക്ഷേ, കഴിഞ്ഞ ദിവസം രാത്രി പെയ്ത മഴ  വില്ലനായി. കർബല ഗ്രൗണ്ട് ചെളിക്കുളമായി; അതിരാവിലെതന്നെ വേദി മാറ്റാൻ തീരുമാനമായി.  എന്നാൽ ആദ്യമിറക്കിയ ഷെഡ്യൂൾ കണ്ട് ചിലർ ഹോക്കി സ്റ്റേഡിയത്തിലെത്തി. അവിടത്തെ ജീവനക്കാർ അവരെ കർബലയിലേക്കു വിട്ടു. അവിടെനിന്നു കോളജ് ഗ്രൗണ്ടിലേക്കും.

വേദിമാറ്റിയ വിവരം ടീമുകളെ രാവിലെ ഫോണിൽ വിളിച്ചറിയിച്ചതായി അധികൃതർ പറയുന്നു.  ഇതിനിടെ, കർബല ഗ്രൗണ്ടിലെത്തിയ ഒരു ടീമിന്റെ വാഹനം  ചെളിയിൽ പുതഞ്ഞതു കാരണം വാദ്യോപകരണങ്ങൾ ചുമക്കേണ്ടിയും വന്നു.

പ്രീമിയത്തോടൊപ്പം ഇനി
മനോരമ മാക്സും ....

+

40% കിഴിവില്‍

subscribe now
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com