ADVERTISEMENT

കൊല്ലം ∙ കലോത്സവ സമാപന ചടങ്ങിൽ ഇന്ന് വിശിഷ്ടാതിഥിയായി പങ്കെടുക്കുന്ന നടൻ മമ്മൂട്ടിക്ക് സംഘാടക സമിതിയുടെ ഉപഹാരം മമ്മൂട്ടി ശിൽപം. ശിൽപി ഉണ്ണി കാനായി നിർമിച്ച ശിൽപത്തിൽ മമ്മൂട്ടി മുഖ്യമന്ത്രിയായി വേഷമിട്ട നമ്പർ 1 എന്ന ചിത്രത്തിലെ കഥാപാത്രത്തെയാണ് പകർത്തിയിരിക്കുന്നത്. പ്ലാസ്റ്റർ ഓഫ് പാരിസിൽ മോൾഡ് തയാറാക്കി ഗ്ലാസ് മെറ്റലിലേക്കു കാസ്റ്റ് ചെയ്ത ശേഷം വെങ്കല നിറം പൂശിയതാണ് ശിൽപം. വിദ്യാഭ്യാസ മന്ത്രി വി. ശിവൻകുട്ടിയാണ് കണ്ണൂർ പയ്യന്നൂർ സ്വദേശിയായ ഉണ്ണി കാനായിയോട് ശിൽപം നിർമിച്ചു നൽകാൻ നിർദേശിച്ചത്. സമാപന ചടങ്ങിൽ മന്ത്രി മമ്മൂട്ടിക്ക് ശിൽപം സമ്മാനിക്കും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com