ADVERTISEMENT

പാരിപ്പള്ളി ∙ ഗവ. മെഡിക്കൽ കോളജ് ആശുപത്രി എയ്ഡ് പോസ്റ്റിലെ പൊലീസുകാരെ ആക്രമിച്ച സംഭവത്തിൽ സൈനികൻ ഉൾപ്പെടെ 3 പേരെ പാരിപ്പള്ളി പൊലീസ് അറസ്റ്റ് ചെയ്തു. സൈനികൻ ചടയമംഗലം കുര്യോട് വെട്ടുവിള അക്ഷയിൽ അക്ഷയ് (27), സഹോദരൻ അഭിഷേക് (25), ചരുവിള വീട്ടിൽ അനന്തു (27) എന്നിവരാണ് അറസ്റ്റിലായത്. പൊലീസ് പറയുന്നതിങ്ങനെ: വെള്ളി രാത്രി പതിനൊന്നരയോടെയാണ് നായയുടെ കടിയേറ്റ ആളുമായി 6 അംഗ സംഘം അത്യാഹിത വിഭാഗത്തിൽ എത്തുന്നത്.

ഇവർ സഞ്ചരിച്ച വാഹനം അത്യാഹിത വിഭാഗത്തിനു മുന്നിൽ പാർക്ക് ചെയ്തു. വാഹനം ഇവിടെ നിന്ന് മാറ്റണമെന്ന് ആവശ്യപ്പെട്ട സുരക്ഷാ ജീവനക്കാരെ അസഭ്യം പറഞ്ഞു. സുരക്ഷ ജീവനക്കാർ അറിയിച്ചതനുസരിച്ച് എത്തിയ പൊലീസുകാരെ കയ്യേറ്റം ചെയ്യുകയായിരുന്നു. പാരിപ്പള്ളി സ്റ്റേഷനിൽ നിന്നു കൂടുതൽ പൊലീസ് എത്തിയപ്പോൾ എയ്ഡ് പോസ്റ്റിലെ പൊലീസുകാരന്റെ യൂണിഫോം വലിച്ചു കീറി പിന്നയും ആക്രമിച്ചു.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com