ADVERTISEMENT

ഓച്ചിറ∙ പരബ്രഹ്മ സന്നിധിയിലെ ഈശ്വര പ്രാർഥനയുടെ അർഥവും ആലാപനമാധുര്യവും ആസ്വദിച്ച ഗവർണർ ആരിഫ് മുഹമ്മദ്ഖാൻ ഈശ്വര പ്രാർഥന നടത്തിയ വിദ്യാർഥിക്ക് നൽകിയത് തന്റെ പ്രസംഗം പരിഭാഷപ്പെടുത്താനുള്ള ചുമതല. ആലപ്പുഴ മെഡിക്കൽ കോളജിൽ ബിഡിഎസ് മൂന്നാം വർഷ വിദ്യാർഥിയായ എം.ഹരിതയുടെ ഈശ്വര പ്രാർഥന ശ്രദ്ധിച്ചത്. തുടർന്ന് ഗവർണർ ഹരിതയെ വേദിയിലേക്ക് ക്ഷണിച്ചു സ്നേഹാന്വേഷണങ്ങൾ നടത്തിയ ശേഷം തന്റെ ഇംഗ്ലിഷ് പ്രസംഗത്തിന്റെ പരിഭാഷ ചെയ്യാമോ എന്നു ചോദിക്കുകയായിരുന്നു.

ഗവർണറുടെ പെട്ടെന്നുള്ള ചോദ്യത്തിന് എന്ത് മറുപടി പറയുമെന്നു പരിഭ്രമിച്ചു നിന്ന ഹരിതയെ സ്നേഹത്തോടെ എല്ലാ ധൈര്യവും നൽകി പരിഭാഷയുടെ ചുമതല നൽകുകയായിരുന്നു. തുടർന്ന് ഗവർണർ മലയാളത്തിലും പിന്നീട് ഇംഗ്ലിഷിലും പ്രസംഗം ആരംഭിച്ചു. ഹരിത പ്രസംഗം ഭംഗിയായി പരിഭാഷപ്പെടുത്തി. ഒടുവിൽ പേനയും സെറ്റ് സാരിയും രാജ്ഭവന്റെ ഡയറി അടങ്ങിയ സമ്മാന പൊതിയും ഗവർണർ ഹരിതയ്ക്കു കൈമാറി അനുഗ്രഹിച്ചു. ഗവർണറുടെ പ്രസംഗം പരിഭാഷപ്പെടുത്തുന്നതിനു മുൻപരിചയമുള്ള ഒരു അധ്യാപികയെ രാജ്ഭവൻ ഏർപ്പെടുത്തിയിരുന്നു. കെടിഎംഎസ് കാർത്തികപ്പള്ളി യൂണിയൻ സെക്രട്ടറി കായംകുളം കൃഷ്ണപുരം പാലസ് വാർഡിൽ മേക്കാട്ട് എം.വി.ജയലാലിന്റെയും മായയുടെയും മകളാണ് ഹരിത.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com