ADVERTISEMENT

കൊല്ലം ∙ ആധുനിക കാലത്തും സ്ത്രീ പുരുഷ സമത്വം നടപ്പാക്കാൻ കഴിഞ്ഞിട്ടില്ലെന്ന് മന്ത്രി ജെ.ചിഞ്ചുറാണി. സാംസ്കാരിക വകുപ്പും കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടും ചേർന്നു ആശ്രാമം ശ്രീനാരായണഗുരു സാംസ്കാരിക സമുച്ചയത്തിൽ സംഘടിപ്പിക്കുന്ന ചെറുകഥാ ക്യാംപും കലാസാംസ്കാരികോത്സവവും ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.

ജില്ലാ പഞ്ചായത്ത് പ്രസി‍ഡന്റ് പി.കെ.ഗോപൻ അധ്യക്ഷത വഹിച്ചു. സാംസ്കാരിക വകുപ്പ് സെക്രട്ടറി മിനി ആന്റണി, വകുപ്പ് ഡയറക്ടർ എൻ.മായ, സമം പ്രോഗ്രാം കമ്മിറ്റി അധ്യക്ഷ സുജ സൂസൻ ജോർജ്, ദേവകി വാരിയർ സ്മാരകം പ്രസിഡന്റ് അനസൂയ, ആർ.പാർവതി ദേവി, മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട, കെഎസ്എഫ്ഡിസി അബ്ദുൽ മാലിക്, കേരള ചലച്ചിത്ര അക്കാദമി സെക്രട്ടറി അജോയ് ചന്ദ്രൻ, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ട് ഡയറക്ടർ എം.സത്യൻ എന്നിവർ പ്രസംഗിച്ചു.

ഇന്ന് രാവിലെ 9മുതൽ നടക്കുന്ന വിവിധ സെഷനുകളിൽ എ.ജി.ഒലീന, ക്യാംപ് അംഗങ്ങൾ, ഏബ്രഹാം മാത്യു, കെ.എ.ബീന, യു.വി.നീതു, ജിൻഷ ഗംഗ, ബീന സജീവ് എന്നിവർ പങ്കെടുക്കും. വൈകിട്ട് 5ന് നടക്കുന്ന സമാപന സമ്മേളനം മന്ത്രി സജി ചെറിയാൻ ഉദ്ഘാടനം ചെയ്യും. എം.മുകേഷ് എംഎൽഎ അധ്യക്ഷത വഹിക്കും. വൈകിട്ട് 6ന് ആട്ടം കലാസമിതിയും തേക്കിൻകാട് ബാൻഡും അവതരിപ്പിക്കുന്ന കലാപ്രകടനങ്ങൾ അരങ്ങേറും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com